മുഹമ്മയിൽ വീട്ടമ്മയുടെ മൃതദേഹം വീട്ടുവളപ്പിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി

Spread the love

ആലപ്പുഴ : മുഹമ്മയിൽ വീട്ടമ്മയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ. മുഹമ്മ പഞ്ചായത്ത് പെസാക്ക് വായനശാലയ്ക്ക് സമീപം മറ്റത്തിൽ പരേതനായ മയൂർ രാജൻ്റെ ഭാര്യ രാജേശ്വരി (72)യുടെ മൃതദേഹമാണ് കത്തിക്കരിഞ്ഞ നിലയിൽ കാണപ്പെട്ടത്.

video
play-sharp-fill

ഇന്നലെ സന്ധ്യക്ക് 7 ഓടെയാണ് സംഭവം. ഈ സമയം വീട്ടിൽ ആരും ഇല്ലായിരുന്നു. മാറി താമസിക്കുന്ന മൂത്ത മകൻ സജിത്ത് അമ്മയെ അന്വേഷിച്ച് കുടുംബ വീട്ടിൽ എത്തിയപ്പോൾ വീട് അടഞ്ഞു കിടക്കുകയായിരുന്നു. വീടിനു പിന്നിൽ ചെന്ന് നോക്കിയപ്പോൾ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്.

കൂട്ടിയിട്ടിരുന്ന തെങ്ങോലകളും കത്തി നശിച്ച നിലയിലായിരുന്നു. മുഹമ്മ പൊലീസെത്തി നടപടികൾ സ്വീകരിച്ചു. മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ മോർച്ചറിയിൽ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മക്കൾ: സജിത്ത്, റെജിത്ത്. മരുമക്കൾ: മായ, രാജി (നഴ്സ്, യു കെ).