
കോട്ടയം: അനശ്വര ഗായകൻ മുഹമ്മദ് റഫിയുടെ 45 ാം ചരമവാർഷികത്തോടനുബന്ധിച്ച് കോട്ടയം പബ്ലിക് ലൈബ്രറി കള്‍ചറല്‍
സൊസൈറ്റി 31 ന് വൈകുന്നേരം 5ന് കെ.പി.എസ് മേനോൻ ഹാളില്‍ മുഹമ്മദ് റഫിയുടെ ഗാനങ്ങള്‍ കോർത്തിണക്കി ‘സുഹാനി രാത്’ ഗാനസന്ധ്യ അവതരിപ്പിക്കും.
ലൈബ്രറി പ്രസിഡന്റ് ഏബ്രഹാം ഇട്ടിച്ചെറിയയുടെ അദ്ധ്യക്ഷതയില്‍ ചേരുന്ന പരിപാടിയില്‍ സംഗീത ഗവേഷകൻ രവി മേനോൻ മുഖ്യാതിഥിയായിരിക്കും. നടൻ പ്രേം പ്രകാശ്, പ്രമുഖ കാർഡിയോളജിസ്റ്റ് ഡോ.വി.എല്‍. ജയപ്രകാശ് എന്നിവർ ആശംസാ പ്രസംഗം നടത്തും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ലൈവ് ഓർക്കസ്ട്രയുടെ അകമ്പടിയോടെ പ്രകാശ് കെ ബാബു, അഷിത, ബഷീർ ആലപ്പി, ജോയ് ഐപ്പ്, അശോക് കുമാർ എന്നീ ഗായകർ പാടും. . പ്രവേശനം സൗജന്യം.