വികസനത്തിൽ ബേജാറായിട്ട് കാര്യമില്ല ; ആരു അള്ളൂവച്ചാലും കോഴിക്കോട് സ്റ്റേഡിയം നടപ്പിലാക്കും എന്ന് മുഹമ്മദ് റിയാസ് മന്ത്രി
കോഴിക്കോട് : കുറച്ചുകാലങ്ങളായി കോഴിക്കോട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി എംകെ രാഘവൻ വല്ലാത്ത ബേജാറാണ്.മണ്ഡലത്തിലെ സർക്കാരിൻറെ വികസന പ്രവർത്തനങ്ങൾ എല്ലാം തന്നെ സ്ഥാനാർത്ഥിക്ക് തലവേദന ഉണ്ടാക്കുകയാണ്.
പറഞ്ഞിരിക്കുന്നത് ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ആണ്.കോഴിക്കോട് ജില്ലയിലെ സർക്കാരിന്റെ ഏറ്റവും വലിയ പദ്ധതിയായി കണക്കാക്കുന്നതാണ് കോഴിക്കോട് സ്റ്റേഡിയം.എന്നാൽ ഇതിനെതിരെ ആദ്യം മുതൽക്കേ കുത്തിതിരിപ്പുകൾ ഉണ്ടാക്കാൻ വേണ്ടി ശ്രമിക്കുകയാണ് യുഡിഎഫും യുഡിഎഫ് സാരഥികളും.
കഴിഞ്ഞ 15 വർഷത്തെ യുഡിഎഫിന്റെ ഭരണത്തെ തീർത്തും ചോദ്യം ചെയ്യുന്ന രീതിയിൽ ആയിരുന്നു മന്ത്രി സംസാരിച്ചത്.കാരണം കഴിഞ്ഞ 15 വർഷക്കാലത്ത് എടുത്തു പറയാൻ ആയിട്ട് യുഡിഎഫ് എംപിക്ക് മണ്ഡലത്തിൽ ഒന്നും തന്നെയില്ല.ജനങ്ങൾ എല്ലാവരും ഇത് മനസ്സിലാക്കി തന്നെയാണ് മുന്നോട്ടു പോകുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
യുഡിഎഫ് യുഡിഎഫ് നേതാക്കന്മാരുടെ ഈ മനോഭാവത്തിനുള്ള കാരണവും വെളിപ്പെടുത്തിയിരിക്കുകയാണ് മന്ത്രി.ചെയ്യേണ്ടവർ ചെയ്യേണ്ട സമയത്ത് ചെയ്തില്ലെങ്കിൽ ചെയ്യുന്നവരുടെ പ്രവർത്തനത്തിൽ അസൂയ കൊള്ളാനെ സമയം കാണും എന്നാണ് മന്ത്രി പറയുന്നത്.എം കെ രാഘവന്റെ ബേജാർ ഈ മാസം 26അം തീയതി ഇലക്ഷൻ കഴിയുന്നതോടുകൂടി കഴിയുമെന്നും അദ്ദേഹംകൂട്ടിച്ചേർത്തു.