video
play-sharp-fill

മുഖപത്രത്തിന്റെ ഫണ്ടിനെ ചൊല്ലി കെ.പി.സി.സിയിൽ വാക്‌പോര് രാജിഭീഷണി മുഴക്കി പി.ടി. തോമസ്

മുഖപത്രത്തിന്റെ ഫണ്ടിനെ ചൊല്ലി കെ.പി.സി.സിയിൽ വാക്‌പോര് രാജിഭീഷണി മുഴക്കി പി.ടി. തോമസ്

Spread the love

സ്വന്തംലേഖകൻ

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പി വിജയാഹ്ലാദം പങ്കിടാൻ ചേർന്ന കെ.പി.സി.സി നേതൃയോഗത്തിൽ പാർട്ടി മുഖപത്രത്തിന്റെ ഫണ്ടിനെ ചൊല്ലി എഡിറ്റർ പി.ടി. തോമസ് എം.എൽ.എയും മാനേജിംഗ് എഡിറ്ററായ കെ.പി.സി.സി ജനറൽസെക്രട്ടറി ശൂരനാട് രാജശേഖരനും തമ്മിൽ വാക്‌പോര്. മുഖപത്രമായ വീക്ഷണത്തിന് രണ്ടര കോടി രൂപ കടമുണ്ടെന്ന് പി.ടി. തോമസ് വിവരിച്ചപ്പോൾ അതെങ്ങനെയുണ്ടായെന്ന് ചോദിച്ച് ശൂരനാട് എഴുന്നേറ്റതോടെയാണ് രൂക്ഷമായ തർക്കത്തിലേക്ക് നീങ്ങിയത്. പത്രത്തിന്റെ സാമ്പത്തിക സ്ഥിതി കമ്മിഷനെ വച്ച് അന്വേഷിക്കാനും തനിക്ക് വീഴ്ചയുണ്ടെന്ന് തെളിയിച്ചാൽ എം.എൽ.എസ്ഥാനം രാജിവയ്ക്കാമെന്നും പി.ടി. തോമസ് തുറന്നടിച്ചു.പത്രം നടത്താൻ ഫണ്ട് സമാഹരിക്കണമെന്നും ബൂത്ത്തലങ്ങളിൽ മൂവായിരം രൂപയുടെ ഓഹരികൾ സമാഹരിക്കാനും സർക്കുലേഷൻ കൂട്ടാനും നടപടികളെടുക്കണമെന്നും തോമസ് നിർദ്ദേശിച്ചു. താൻ ചുമതലയേറ്റപ്പോൾ ഗതികേടിലായിരുന്നെന്നും ഒരു വർഷം വല്ല വിധേനയും ഓടിക്കുകയായിരുന്നുവെന്നും കണക്കുകൾ നിരത്തി തോമസ് വിവരിച്ചു.