കോട്ടയത്തും കൂടത്തായി മോഡൽ കൊലപാതകം: മണർകാട് സ്വദേശിയുടെ ഭർത്താവ് മരിച്ചതിൽ ദുരൂഹത ആരോപിച്ച് നാട്ടുകാർ രംഗത്ത്; മരിച്ചത് പാമ്പാടി സ്വദേശിയുടെ രണ്ടാം ഭർത്താവ്
ക്രൈം ഡെസ്‌ക്
കോട്ടയം: കോട്ടയത്തും കൂടത്തായി മോഡൽ കൊലപാതകമെന്ന സംശയം ദുരൂഹമായി തുടരുന്നു. പാമ്പാടി സ്വദേശിയായ വീട്ടമ്മയുടെ രണ്ടു ഭർത്താക്കൻമാർ ദുരൂഹ സാഹചര്യത്തിൽ മരിച്ചതാണ് സംശയത്തിന് ഇട നൽകുന്നത്. സംഭവത്തിൽ ദുരൂഹത ആരോപിച്ച് നാട്ടുകാർ പരാതി നൽകിയതോടെ കേസ് ക്രൈം ബ്രാഞ്ച് അന്വേഷിക്കുകയാണ.
പാമ്പാടി സ്വദേശിനിയായ വീട്ടമ്മയുടെ രണ്ടു ഭർത്താക്കൻമാരാണ് ദുരൂഹ സാഹചര്യത്തിൽ ആത്മഹത്യ ചെയ്തത്. ഇതാണ് സംശയത്തിന് ഇടനൽകുന്നത്. ആദ്യ ഭർത്താവ് ആത്മഹത്യ ചെയ്തതിനെ തുടർന്നാണ് പാമ്പാടി അങ്ങാടി വയൽ സ്വദേശിയായ വീട്ടമ്മ തൊടുപുഴ നെയ്യശ്ശേരി മങ്ങാട്ടുകവലയിൽ നെയ്യശേരി കുളങ്ങരത്തൊട്ടിയിൽ കെ.ജോൺ വിൽസണിനെ (65) വിവാഹം കഴിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇദ്ദേഹത്തെയാണ് വിവാഹം കഴിഞ്ഞ് രണ്ടു വർഷമാകും മുൻപ് മരിച്ച നിലയിൽ കണ്ടെത്തിയത്. വീടിനുള്ളിലെ ഫാനിൽ തൂങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. മരണം നടക്കുന്ന സമയത്ത് ഇദ്ദേഹത്തിന്റെ ഭാര്യ രണ്ടുമക്കൾക്കൊപ്പം കോട്ടയത്തെ വസതിയിലായിരുന്നു.
ഇദ്ദേഹത്തിന്റെ രണ്ടു കോടിയിലേറെ രൂപയും, സ്വത്തുക്കളും രണ്ടാം ഭാര്യ കൈവശപ്പെടുത്തിയതായി ആരോപിച്ച് ബന്ധുക്കൾ ഹൈക്കോടതിയിൽ പരാതി നൽകി. ഈ പരാതിയുടെ അടിസ്ഥാനത്തിൽ ഇടുക്കി ജില്ലാ ക്രൈംബ്രാഞ്ച് കേസിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 2018 ഡിസംബർ 31 നാണ് കെ.ജോൺ വിൽസണിനെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ജോണിന്റെ മരണത്തിലെ ദുരൂഹത അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ആദ്യം മക്കൾ തൊടുപുഴ പൊലീസിനെ സമീപിച്ചു. തുടർന്ന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇതിനിടെ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പാമ്പാടി സ്വദേശിയും മകനും കോടതിയെ സമീപിചചു. ഹൈക്കോടതി ഇത് തല്‌ളുകയും, ജോണിന്റെ മക്കളുടെ പരാതി അതീവ ഗൗരവത്തോടെ കണ്ട് നടപടി സ്വീകരിക്കാൻ നിർദേശിക്കുകയുമായിരുന്നു.
ഖത്തറിൽ സ്വകാര്യ കമ്പനിയിൽ ട്രഷറി ഓഫിസറായ ജോൺ വിൽസൺ കോടികളാണ് സമ്പാദിച്ചിരുന്നത്. 11 വർഷം മുൻപ് ജോൺസണിന്റെ ഭാര്യ രോഗത്തെ തുടർന്ന് മരിച്ചു. ഇതേ തുടർന്ന ഖത്തറിൽ നിന്നും നാട്ടിലെത്തിയ ജോൺസൺ ഭർത്താവ് മരിച്ച പാമ്പാടി സ്വദേശിയെ വിവാഹം കഴിക്കുകയായിരുന്നു. പാമ്പാടി സ്വദേശിയെ വിവാഹം കഴിച്ചശേഷം ജോണിന്റെ മക്കളെ വീട്ടിൽ നിന്നും പുറത്താക്കിയതായി പരാതി ഉയർന്നിരുന്നു.
പാമ്പാടി സ്വദേശിയെ വിവാഹം കഴിച്ച് 565 ആം ദിവസമുണ്ടായ ജോണിന്റെ മരണത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചതോടെയാണ് മറ്റൊരു മരണത്തിലും സംശയം ഉടലെടുത്തത്. പാമ്പാടി സ്വദേശിയുടെ ആദ്യ ഭർത്താവിന്റെ മരണത്തിലും ദുരൂഹതയുണ്ടെന്ന ആരോപണമാണ് നാട്ടുകാർ ഉയർത്തുന്നത്. എറണാകുളത്തു നിന്നും മടങ്ങിയെത്തിയ ഇവരുടെ ആദ്യ ഭർത്താവ് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് വാദം.
മൂത്ത മകൻ ഡോക്ടർ നഴ്‌സിനെ വിവാഹം ചെയ്തതിനെ തുടർന്ന് കുടുംബ കലഹവും സമ്പത്തിന്റെ പേരിൽ തർക്കവും നടന്നിരുന്നതായി അയൽക്കാർ ആരോപിക്കുന്നു. കോട്ടയം ഭാരത് ആശുപത്രിയിൽ വച്ചാണ് സ്ത്രീയുടെ ആദ്യ ഭർത്താവ് മരിച്ചത്. മരണത്തെ തുടർന്ന് തിടുക്കം പിടിച്ച് മൃതദേഹം അടക്കം ചെയ്തതും ദുരൂഹമാണ്. പിതാവിന്റെ മരണത്തെ തുടർന്ന് മൂത്ത മകൻ വ്യോമസേനയിലെ ഡോക്ടർ ഇവരിൽ നിന്ന് അകന്നു.