
പെൺകുട്ടിയുമായി ഒരു ബന്ധവുമില്ല,കേസ് കെട്ടിച്ചമച്ചത് ; കോട്ടയം മുടിയൂർക്കര സ്വദേശിനിയായ പെൺകുട്ടിയെ പീഡിപ്പിച്ചെന്ന കേസിൽ കുറ്റാരോപിതനായ യുവാവിനെ വെറുതെവിട്ട് കോടതി
കോട്ടയം: പതിനഞ്ചു വയസ്സുള്ള പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ പ്രതിയെ കോട്ടയം പോക്സോ സ്പെഷ്യൽ ജഡ്ജ് വി. സതീഷ് കുമാർ വെറുതെവിട്ടു.
മുടിയൂർക്കര സ്വദേശിനിയായ അതിജീവിതയെ മുടിയൂർക്കര ഉറുമ്പുംകുഴിയിൽ വീട്ടിൽ വാടകയ്ക്ക് താമസിക്കുകയായിരുന്ന റോബിൻ എന്ന യുവാവ് വീട്ടിൽ വച്ച് പീഡിപ്പിച്ചു എന്നായിരുന്നു ഗാന്ധിനഗർ പോലീസ് എടുത്ത കേസ്.
പ്രതിയിൽ നിന്ന് ലൈംഗികരോഗം പകർന്നെന്നും അതിന് ചികിത്സ തേടിയത് കൊണ്ട് പ്രതിയാണ് കുറ്റക്കാരനെന്നു കണ്ടെത്തിയെന്നുമായിരുന്നു പോലീസിന്റെ വാദം. എന്നാൽ പ്രതിക്ക് അസുഖമൊന്നും ഉണ്ടായിരുന്നില്ല എന്ന് പ്രതിഭാഗം വാദിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുറ്റാരോപിതനായ റോബിൻ പീഢനത്തിന് ഇരയായെന്നു പറയപ്പെടുന്ന കുട്ടിയുമായി ഒരു ബന്ധവും പുലർത്തിയിട്ടില്ല, കെട്ടിച്ചമച്ച പീഢന കേസാണെന്നുമായിരുന്നു ഡിഫൻസ് കൗൺസൽ വാദം. പ്രതിക്ക് വേണ്ടി സൗജന്യ ഡിഫൻസ് കൗൺസിൽ കേന്ദ്രമാണ് കേസ് വാദിച്ചത്.
കേസിൽ പ്രോസിക്യൂഷൻ ഭാഗം ഇരുപത്തൊന്ന് സാക്ഷികളാണ് ഉണ്ടായിരുന്നത്. പ്രതിക്ക് വേണ്ടി ഡപ്യൂട്ടി ചീഫ് ഡിഫൻസ് കൗൺസൽമാരായ അഡ്വ.പ്രിയ ആർ ചന്ദ്രൻ, അഡ്വ. യദുകൃഷ്ണൻ ചീഫ് ഡിഫൻസ് കൗൺസൽ അഡ്വ. അനിൽ ഐക്കര, എന്നിവർ ഹാജരായി.