മീനച്ചിലാർ മീനന്തറയാർ കൊടൂരാർ പുനർസംയോജന പദ്ധതി; മുടിയൂർക്കര പുഞ്ചയിൽ വിതമഹോത്സവം നടത്തി
സ്വന്തം ലേഖിക
കോട്ടയം: മീനച്ചിലാർ മീനന്തറയാർ കൊടൂരാർ പുനർസംയോജന പദ്ധതിയുടെ ഭാഗമായി നടക്കുന്ന തരിശുനിലകൃഷി വ്യാപനത്തിൽ ഉൾപ്പെടുത്തി ഗാന്ധിനഗർ മെഡിക്കൽ കോളേജ് റോഡിനു സമീപമുള്ള 70 ഏക്കർ ഉള്ള മുടിയൂർക്കര പുഞ്ചയിൽ വിതമഹോത്സവം നടത്തി.
നദീ പുനർ സംയോജന പദ്ധതി കോർഡിനേറ്റർ അഡ്വ.കെ അനിൽകുമാർ ഉദ്ഘാടനം നിർവ്വഹിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ജനകിയ കൂട്ടായ്മയും പാടശേഖര സമിതിയും നിവാസി റെസിഡൻസ് അസോസിയേഷനും സഹകരിച്ചാണ് ഇവിടെ കാർഷിക പ്രവർത്തനങ്ങൾ നടത്തുന്നത്.
മുടിയൂർക്കരയുടെ പോയ കാലത്തെ കാർഷിക സമൃദ്ധി തിരികെ എത്തിയ്ക്കാനായി നദീ സംയോജന പദ്ധതിയുടെ ഭാഗമായി ഗാന്ധിനഗർ-മുടിയൂർക്കര പുഞ്ച പാടശേഖരസമിതി നടത്തിയ തരിശ്ശ്നില കൃഷി തുടർച്ചയായ 3-ാം വർഷം പിന്നിട്ടിരിക്കുകയാണ്.
വിതയ്ക്കു ശേഷം നടത്തിയ പൊതു സമ്മേളനത്തിൽ ജനകീയ കൂട്ടായ്മ കൺവീനർ സുനിൽദേവ് സ്വാഗതം ആശംസിച്ചു. കുമാരനല്ലൂർ കൃഷി ഓഫീസർ നിസ ലത്തീഫ്, എം.യു തോമസ്, ജോർജ് അറമ്പിൽ, സന്തോഷ്കുമാർ, ഇ.കെ ശശിധരൻ, കെ.ആർ ജയകുമാർ, നിവാസി റസിഡന്റ്സ് അസ്സോസിയേഷൻ സെക്രട്ടറി ജോൺ ജേക്കബ്, കെ.എ ഗോപി എന്നിവർ ആശംസകൾ അർപ്പിച്ചു. യുവ കർഷകൻ സെൻ മാത്യു നന്ദി പറഞ്ഞു.