
കോട്ടയം:ഭർത്താവിൻറെ പരസ്ത്രീ ബന്ധം ചോദ്യം ചെയ്തതിലുള്ള വൈരാഗ്യം ഭർത്താവ് ഭാര്യയെ കൊന്ന് കൊക്കയിൽ തള്ളി. കാണക്കാരി രത്നഗിരിപളപ്പിക്കുസമീപം കപ്പടക്കുന്നേൽ വീട്ടിൽ താമസിക്കുന്ന സാം ജോർജ്ജ് (59) ആണ് പിടിയിലായത്.
സാം ജോർജ്ജും ഭാര്യ ജെസ്സിയും മൂന്നു കുട്ടികളും 15 വർഷമായി രത്നഗിരിപ്പള്ളിക്കുസമീപമുള്ള ഇരുനില വീട്ടിൽ മുകളിലും താഴെയുമായി പരസ്പരം ബന്ധമില്ലാതെ കഴിഞ്ഞുവരുകയായിരുനനു. മക്കൾ വിദേശത്ത് പോയതിനുശേഷം കഴിഞ്ഞ 6 മാസമായി ജസ്സി ഒറ്റക്കാണ് കഴിഞ്ഞുവന്നിരുന്നത്.
ജോലി ആവശ്യത്തിനായി സാം ജോർജ്ജും വിദേശത്തായിരുന്നു. സാം ജോർജ്ജ് എം.ജി യൂണിവേഴ്സിറ്റിയിൽ ടൂറിസം ബിരുദാനന്ത കോഴ്സ് പഠിച്ചുവരികയായിരുന്നു. ജസ്സിയെ 26-ാം മുതൽ ഫോണിൽ വിളിച്ചിട്ട് കിട്ടുന്നില്ല എന്ന് മക്കൾ ജസ്സിയുടെ ബന്ധുക്കളെ അറിയിച്ചതിനെ തുടർന്ന് പോലീസും ബന്ധുക്കളും ജെസ്സി താമസിച്ചിരുന്ന വീട്ടിലും മറ്റും അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ജസ്സിയെ കാണാതായതിന് കുറവിലങ്ങാട് പോലീസ് കേസ്സ് രജിസ്റ്റർ ചെയത് അന്വേഷണം നടത്തിവരവേ ഭർത്താവ് സാമിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതിനെ തുടർന്നാണ് കൊലപാതകത്തിൻറ ചുരുളഴിയുന്നത്.
തുടർന്നു നടത്തിയ ചോദ്യം ചെയ്യലിൽ കഴിഞ്ഞ 26ന് വഴക്കിനെ തുടർന്ന് ഇയാൾ ജെസ്സി താമസിക്കുന്ന വീട്ടിൽ അതിക്രമിച്ചു കയറി ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തി.രാത്രി 1 മണിയോടെ കാറിന്റെ ഡിക്കിയിൽ കയറ്റി ഇടുക്കിയിൽ ഉടുമ്പന്നൂർ ഭാഗത്ത് റോഡിന്റെ താഴെ 30 അടിയോളം താഴ്ച്ചയിൽ ഉപേക്ഷിക്കുകയായിരുന്നു.
ജെസ്സിയുടെ തിരോധാനത്തിൽ സംശയം തോന്നിയ കുറവിലങ്ങാട് പോലീസ് ഭർത്താവ് സാം ജോർജിനെ വൈക്കം ഡിവൈഎസ്പി വിജയൻ ടി.പി യുടെ നേതൃത്വത്തിൽ കുറവിലങ്ങാട് ഐ.പി എസ്.എച്ച്ഓ അജീബ് ഇ ,എസ്.ഐ മഹേഷ് കൃഷ്ണൻ, എ.എസ്.ഐ റിയാസ് ടി എച് , സിപിഒ പ്രേംകുമാർ എന്നിവർ അടങ്ങുന്ന പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്യുന്നത്.