video
play-sharp-fill

ലാൻഡ് ഫോൺ ബിൽ കൂടിയത് ചോദ്യം ചെയ്ത ഭർത്താവ് അവിഹിത ബന്ധം കണ്ടു പിടിച്ചു: പത്തു മാസം പ്രായമുള്ള കുഞ്ഞിനെ യുവതി വിഷം കൊടുത്ത് കൊന്നു; പ്രതിയ്ക്ക് ജീവപര്യന്തം തടവ്

ലാൻഡ് ഫോൺ ബിൽ കൂടിയത് ചോദ്യം ചെയ്ത ഭർത്താവ് അവിഹിത ബന്ധം കണ്ടു പിടിച്ചു: പത്തു മാസം പ്രായമുള്ള കുഞ്ഞിനെ യുവതി വിഷം കൊടുത്ത് കൊന്നു; പ്രതിയ്ക്ക് ജീവപര്യന്തം തടവ്

Spread the love

ക്രൈം ഡെസ്ക്

ആലപ്പുഴ: ലാൻഡ് ഫോൺ ബിൽ ക്രമാതീതമായി ഉയർന്നതിന്റെ ചുവട് പിടിച്ച് ഭർത്താവ് നടത്തിയ അന്വേഷണത്തിൽ തെളിഞ്ഞത് ഭാര്യയുടെ അവിഹിത ബന്ധം. ഭാര്യയുടെ അവിഹിത ബന്ധം കണ്ടെത്തിയ ഭർത്താവ് ഇവരെ വീട്ടിൽ നിന്നും ഇറക്കിവിടാൻ തീരുമാനിച്ചു. ബന്ധുക്കളെ വിളിച്ചു വരുത്തി യുവതിയെ സ്വന്തം വീട്ടിലേയ്ക്ക് വിടാനായിരുന്നു തീരുമാനം. എന്നാൽ , ഭർത്താവിന്റെ തീരുമാനം സഹിക്കാനാവാതിരുന്ന യുവതി പത്തു മാസം പ്രായമുള്ള കുഞ്ഞിനെ വിഷം കൊടുത്ത് കൊന്നു.

2011 ൽ നന്ന കേസിൽ അമ്മയ്ക്ക് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു. കറ്റാനം ഭരണിക്കാവ് സ്വദേശി ദീപയെയാണ് ആലപ്പുഴ ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എട്ടുവർഷം മുൻപ് ജനുവരി ഒന്നിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. പത്ത് മാസം പ്രായമുള്ള മകന്‍ ഹരിനന്ദനെയാണ് ദീപ വിഷം കൊടുത്തു കൊന്നത്. കേസ് അന്വേഷിച്ച മാവേലിക്കര പൊലീസിന് മുന്നില്‍ ദീപ കുറ്റം സമ്മതം നടത്തിയിരുന്നു.

വീട്ടിലെ ലാന്‍ഡ് ഫോണ്‍ ബില്‍ കൂടിയതിന്റെ അടിസ്ഥാനത്തില്‍ ഭര്‍ത്താവ് പ്രകാശ് നടത്തിയ അന്വേഷണത്തില്‍ ദീപയ്ക്ക് മറ്റൊരു ബന്ധമുണ്ടെന്ന് കണ്ടെത്തിയിരുന്നു.

ഇതേതുടര്‍ന്ന് ഇരുവരും വഴക്കിടുകയും ഒരുമിച്ച്‌ താമസിക്കാനാകില്ലെന്നും ദീപയെ കൂട്ടിക്കൊണ്ടുപോകണമെന്നും പ്രകാശ്, ദീപയുടെ വീട്ടുകാരെ അറിയിക്കുകയും ചെയ്തിരുന്നു.

തുടര്‍ന്ന് ബന്ധുക്കള്‍ക്കൊപ്പം സ്വന്തം വീട്ടിലേക്ക് പോയ ദീപ, അന്ന് രാത്രി തന്നെ കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ദീപ പിന്നീട് രക്ഷപ്പെട്ടു. ഇതിന് പിന്നാലെയാണ് കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഭര്‍ത്താവ് പ്രകാശ് മാവേലിക്കര പൊലീസില്‍ പരാതി നല്‍കിയത്.

വഴിവിട്ട ബന്ധം ഭര്‍ത്താവ് കണ്ടുപിടിച്ചതും, കുടുംബബന്ധം തകര്‍ന്നതില്‍ മനംനൊന്തുമാണ് ദീപ കൃത്യം നടത്തിയതെന്ന പൊലീസ് കണ്ടെത്തല്‍ കോടതി അംഗീകരിച്ചു. തുടര്‍ന്നാണ് ദീപയ്ക്ക് ജീവപര്യന്തം തടവ് വിധിച്ചത്.