play-sharp-fill
രണ്ടാം വയസ്സില്‍ അച്ഛന്‍ മരിച്ചു; കൂലിപ്പണിയെടുത്ത് അമ്മ വളര്‍ത്തിയ മകന്‍; ശാന്ത സ്വഭാവിയായ വിപിന്‍ അമ്മയെ കൊന്നത് ഭാര്യയെ സ്‌നേഹിക്കുന്നില്ല എന്ന കുറ്റത്തിന്; അമ്മയെ കൊലപ്പെടുത്തിയ ശേഷം മകന്‍ തൂങ്ങിമരിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

രണ്ടാം വയസ്സില്‍ അച്ഛന്‍ മരിച്ചു; കൂലിപ്പണിയെടുത്ത് അമ്മ വളര്‍ത്തിയ മകന്‍; ശാന്ത സ്വഭാവിയായ വിപിന്‍ അമ്മയെ കൊന്നത് ഭാര്യയെ സ്‌നേഹിക്കുന്നില്ല എന്ന കുറ്റത്തിന്; അമ്മയെ കൊലപ്പെടുത്തിയ ശേഷം മകന്‍ തൂങ്ങിമരിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

സ്വന്തം ലേഖകന്‍

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകന്‍ തൂങ്ങിമരിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പെരുങ്കടവിള ആങ്കോട് തലമണ്ണൂര്‍കോണം മോഹന വിലാസത്തില്‍ മോഹനകുമാരി (62 ) നെ കൊലപ്പെടുത്തിയ ശേഷം മകന്‍ വിപിന്‍ (32) ജീവനൊടുക്കുകയായിരുന്നു. അമ്മ തന്റെ ഭാര്യയെ സ്‌നേഹിക്കുന്നില്ലെന്നും അവളെങ്കിലും സമാധാനത്തോടെ ജീവക്കട്ടേയെന്നുമാണ് വിപിന്‍ ആത്മഹത്യാ കുറിപ്പില്‍ എഴുതിയത്. വെള്ളിയാഴ്ച രാവിലെയാണ് വിപിനെയും മാതാവിനെയും മരിച്ച നിലയില്‍ കണ്ടെത്തിയത്.

വിപിന്റെ രണ്ടാമത്തെ വയസ്സിലാണ് അച്ഛന്‍ വാസുദേവന്‍നായര്‍ മരിച്ചത്. പിന്നീട് കൂലിപ്പണി എടുത്താണ് അമ്മ മോഹനകുമാരി വിപിനെ വളര്‍ത്തിയതും പഠിപ്പിച്ചതുമെല്ലാം. നാലുവര്‍ഷം മുന്‍പാണ് വിപിന്‍ കൃഷ്ണമായയെ വിവാഹം കഴിച്ചത്. രണ്ട് വയസുള്ള കുട്ടിയുമുണ്ട് ഇവര്‍ക്ക്. മോഹനകുമാരി ഭാര്യ കൃഷ്ണമായയോട് പുറമേ മാത്രമാണ് സ്നേഹം കാണിക്കുന്നത്. ഇവര്‍ തമ്മില്‍ വഴക്കുണ്ടാകാറുണ്ടെന്നും വിപ്പിന്റെ ആത്മഹത്യാ കുറിപ്പില്‍ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിപിന്‍ എഴുതിയ ആത്മഹത്യാക്കുറിപ്പില്‍ നിന്നാണ് മാതാവിനെ കൊലപ്പെടുത്തിയതാണെന്ന് തെളിഞ്ഞത്. പൊതുവേ സൗമ്യശീലക്കാരനും ശാന്തനുമായ വിപിന്‍ ഇങ്ങനെയൊരു കടുംകൈ ചെയ്യുമെന്ന് വിശ്വസിക്കാന്‍ ബന്ധുക്കള്‍ക്കോ നാട്ടുകാര്‍ക്കോ സാധിച്ചിട്ടില്ല. വിപിനെക്കുറിച്ച് അയല്‍വാസികള്‍ക്ക് നല്ലത് മാത്രമേ പറയാനുള്ളൂ.

കൃഷ്ണമായ ഒരാഴ്ച മുന്‍പ് മുതല്‍ മകള്‍ കല്യാണിക്കൊപ്പം സ്വന്തം വീട്ടിലായിരുന്നു. വെള്ളിയാഴ്ച രാവിലെ കൃഷ്ണമായ വിപിനെ മൊബൈല്‍ ഫോണില്‍ വിളിച്ചിട്ട് കിട്ടാത്തതിനെ തുടര്‍ന്ന് അയല്‍വാസിയെ വിളിക്കുകയും അവര്‍ വീട്ടിലെത്തി പരിശോധിക്കുകയും ചെയ്തപ്പോഴാണ് അമ്മയെയും മകനെയും മരിച്ച നിലയില്‍ കണ്ടെത്തിയത്.

 

Tags :