
സ്വന്തം ലേഖകൻ
മുണ്ടക്കയം: മുണ്ടക്കയം ബസ് സ്റ്റാൻഡ് കവാടത്തിലെ കുഴി നികത്തണമെന്ന് ആവശ്യപ്പെട്ട് കാഞ്ഞിരപ്പള്ളി ലീഗൽ സർവീസ് അദാലത്ത് കമ്മിറ്റിയിൽ ഹർജി നൽകി. പൊതുപ്രവർത്തകനായ അജീഷ് വേലനിലമാണ് ദേശീയപാതാ വിഭാഗം ഉദ്യോഗസ്ഥരെ പ്രതിചേർത്ത് ഹർജി നൽകിയത്.
മുണ്ടക്കയം ബസ് സ്റ്റാൻഡ് കവാടത്തിലെ അനുദിനം വലുതാകുന്ന കുഴി അപകടങ്ങൾക്ക് കാരണമായിത്തീരുന്നു. ബസ്റ്റാന്റ് കവാടത്തിന് മുന്നിൽ പേവിങ് ടൈൽസ് വിരിച്ചിരിക്കുന്ന ഭാഗത്ത് ഇത് ഇളകിയാണ് വലിയ കുഴി രൂപപ്പെട്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
വാഹനങ്ങൾ കുഴി ഒഴിവാക്കി മറു സൈഡിലൂടെ ചേർന്ന് പോകുമ്പോൾ അപകടങ്ങൾക്ക് സാധ്യതയുണ്ടായിരുന്നു. കുഴിയിൽ ചാടി ഇരുചക്രവാഹനങ്ങൾക്ക് നിയന്ത്രണം പോകുന്നതും നിത്യ സംഭവമായിരുന്നു. ജൂൺ അഞ്ചിലെ അദാലത്തിൽ കേസ് പരിഗണിക്കും