
കോട്ടയം: തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ കോട്ടയം നഗരസഭയിൽ യുഡിഎഫ് വാർഡ് വിഭജനം അന്തിമഘട്ടത്തിലാണ്. മുസ്ലിം ലീഗ് അവസാന ഘട്ടത്തിൽ പിടിച്ച് വാങ്ങിയ സീറ്റിൽ പ്രവർത്തിക്കാൻ ആളില്ലാതെ കുഴങ്ങുകയാണ്.
യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് അനൂപ് അബൂബക്കറിന് കൊടുക്കാൻ തീരുമാനിച്ച സീറ്റിൽ അവസാന നിമിഷം ലീഗ് ആവശ്യം ഉന്നയിക്കുകയായിരുന്നു.
നിലവിലെ കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി കഴിഞ്ഞ തവണ ലീഗ് സ്ഥാനാർഥിയായി മത്സരിച്ച് പരാജയപ്പെട്ടിരുന്നു. 2015 കോൺഗ്രസ് സ്ഥാനാർഥി കൈപ്പത്തി ചിഹ്നത്തിൽ മത്സരിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കോൺഗ്രസ്സും ലീഗും മാറി മാറി മത്സരിച്ച് വരുന്ന അവസ്ഥയായിരുന്നു നിലവിൽ ഉണ്ടായിരുന്നത്
എന്നാൽ ലീഗ് കഴിഞ്ഞ തവണ 280 വോട്ടിൽ തോറ്റ വാർഡിൽ കൈപ്പത്തി ചിഹ്നത്തിൽ അനൂപ് അബൂബക്കർ സ്ഥാനാർഥിത്യം ഉറപ്പിച്ചതോടെ ലീഗ് ധാരണ മാറ്റുകയും വീണ്ടും പള്ളിക്കോണം വാർഡിൽ മത്സരിക്കണം എന്ന ആവശ്യവുമായി ലീഗ് രംഗത്തെത്തി.
നിലവിൽ യൂത്ത് കോൺഗ്രസിന് വെസ്റ്റ് മണ്ഡലത്തിൽ ഒരു സീറ്റിൽ പോലും മത്സരിക്കാൻ കഴിയാത്ത അവസ്ഥയാണ്. സീറ്റ് പ്രഖ്യാപനം നടന്ന ഉടൻ രാജി ഉൾപ്പെടെയുള്ള
കാര്യങ്ങളിലേക്ക് യൂത്ത് കോൺഗ്രസ് മാറുമെന്നുറപ്പായി.




