സ്വന്തം ലേഖകൻ
മലപ്പുറം : എംഎസ്എഫ് സംസ്ഥാന പ്രസിഡന്‍റ് പി.കെ നവാസ് അറസ്റ്റില്‍. ഹരിത നല്‍കിയ ലൈംഗിക അധിക്ഷേപ പരാതിയിലാണ് അറസ്റ്റ്. ജാമ്യം ലഭിക്കുന്ന വകുപ്പ് ചുമത്തിയാണ് അറസ്റ്റ്. ഐപിസി 354(a) വകുപ്പാണ് നവാസിനെതിരെ ചുമത്തിയിരിക്കുന്നത്. ചോദ്യം ചെയ്യാൻ വിളിച്ചുവരുത്തിയ ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.
നേരത്തെ എംഎസ്എഫ് സംസ്ഥാന പ്രസിഡന്റായി പി കെ നവാസ് സ്ഥാനം ഏറ്റെടുത്തതിന് ശേഷമാണ് ഹരിതയും എംഎസ്എഫും തമ്മില്‍ അസ്വാരസ്യങ്ങള്‍ ഉടലെടുത്ത് തുടങ്ങിയതെന്ന് ഹരിത മുന്‍ സംസ്ഥാന നേതാവ് ഹഫ്‌സ മോള്‍ വെളിപ്പെടുത്തിയിരുന്നു. 2017 മുതലാണ് ഹരതയും എംഎസ്എഫും തമ്മില്‍ അസ്വാരസ്യങ്ങള്‍ ആരംഭിച്ചത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
എംഎസ്എഫ് നേതാക്കള്‍ക്കെതിരെ വനിത കമ്മീഷന് നല്‍കിയ പരാതി പിന്‍വലിക്കാമെന്ന് ആരോടും പറഞ്ഞിട്ടില്ലെന്ന് ഹഫ്‌സ പറഞ്ഞു. ഹരിതയിലെ പെണ്‍കുട്ടികളെ മുസ്ലീം ലീഗ് നേതൃത്വ പല തവണ ചര്‍ച്ചയ്ക്ക് വിളിച്ചിട്ടുണ്ടെന്നത് ശരിയാണ്. അതിലെല്ലാം ഹരിതയ്ക്ക് അനുകൂലമായി നിലപാടെടുക്കുമെന്ന് പറഞ്ഞിരുന്നുവെങ്കിലും പിന്നീട് പുറത്തു വരുന്നതെല്ലാം അംഗീകരിക്കാനാവത്ത തീരുമാനങ്ങളായിരുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.