എംഎസ്‌സി എൽസ 3 കപ്പലിന്റെ ഭാഗം കോവളത്ത് കണ്ടെത്തി; 2 ദിവസമായി നടത്തിയ തിരച്ചിലിലാണ് കണ്ടെയ്നർ ഭാഗം കണ്ടെത്തിയത്

Spread the love

തിരുവനന്തപുരം: കൊച്ചി പുറങ്കടലിൽ മുങ്ങിപ്പോയ എംഎസ്‌സി എൽസ 3 കപ്പലിലേതെന്നു കരുതുന്ന കണ്ടെയ്‌നർ കോവളത്ത് കടലിനടിയിൽ കണ്ടെത്തി. കപ്പൽ മുങ്ങിയ ശേഷം ഇതാദ്യമായാണ് കണ്ടെയ്നറിന്റെ സാന്നിധ്യം കടലിനടിയിൽ കണ്ടെത്തുന്നത്.

video
play-sharp-fill

കോവളം അശോക ബീച്ചിന് സമീപം കടലിൽ പണിയെടുക്കുന്ന ചിപ്പിത്തൊഴിലാളികൾ നൽകിയ സൂചനയെ തുടർന്ന് 2 ദിവസമായി നടത്തിയ തിരച്ചിലിലാണ് കണ്ടെയ്നർ ഭാഗം കണ്ടെത്തിയത്.

കോവളത്തെ ‘മുക്കം’മലയുടെ തുടർച്ചയായി കടലിന് അടിയിലുള്ള പാറപ്പാരുകൾക്ക് ഇടയിലായി മണ്ണിൽ പുതഞ്ഞ നിലയിലാണിത്. തിരുവനന്തപുരത്തെ ഫ്രണ്ട്സ് ഓഫ് മറൈൻ ലൈഫ്, കൊച്ചിയിലെ സ്കൂബ ഡൈവേഴ്സ് എന്നിവർ ചേർന്നാണു തിരച്ചിൽ നടത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group