‘വെള്ളം തൊട്ടാല്‍ തീപിടിക്കും, കാല്‍സ്യം കാര്‍ബൈഡ് അപകടകാരി’; കണ്ടെയ്‌നറുകള്‍ തീരത്തടിയുമ്പോള്‍ ഒരു തരത്തിലും സമ്പര്‍ക്കം പാടില്ലെന്ന് ആവര്‍ത്തിച്ച് അധികൃതര്‍

Spread the love

കൊച്ചി: കൊച്ചിയുടെ പുറംകടലില്‍ മുങ്ങിയ ചരക്കുകപ്പല്‍ എംഎസ് സി എല്‍സ 3 ( MSC ELSA 3) ലെ കണ്ടെയ്‌നറുകള്‍ തീരത്തടിയുമ്പ ള്‍ ഒരു തരത്തിലും സമ്പര്‍ക്കം പാടില്ലെന്ന് ആവര്‍ത്തിച്ച് അധികൃതര്‍.

തീരത്തടിയുന്ന കണ്ടെയ്‌നറുകളില്‍ അപകടകരമായ രാസവസ്തുക്കള്‍ ഉണ്ടെന്നതിനാല്‍ (Hazardous Cargo) ഇത്തരം വസ്തുക്കളില്‍ നിന്ന് 200 മീറ്ററെങ്കിലും അകലം പാലിക്കണം എന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും സര്‍ക്കാരും ആവശ്യപ്പെടുന്നു, കണ്ടെയ്‌നര്‍ അടിഞ്ഞ പ്രദേശങ്ങളിലെ ആളുകളെ ഉള്‍പ്പെടെ മാറ്റിയാണ് അധികൃതര്‍ സുരക്ഷ ഒരുക്കുന്നത്.

മുങ്ങിയ കപ്പലിലെ പതിമൂന്നോളം കണ്ടെയ്‌നറുകളില്‍ അപകടകരമായ വസ്തുക്കളാണെന്ന് ഇതിനോടകം സ്ഥിരീകരിച്ചിട്ടുണ്ട്. 12 കണ്ടെയ്‌നറുകളില്‍ കാല്‍സ്യം കാര്‍ബൈഡാണെന്നും അധികൃതര്‍ വ്യക്തമാക്കുന്നു. മറ്റുള്ള 13 കണ്ടെയ്നറുകളില്‍ രാസവസ്തുക്കള്‍, സ്‌ഫോടക വസ്തുക്കള്‍, റേഡിയോ ആക്ടീവ് പദാര്‍ത്ഥങ്ങള്‍ തുടങ്ങി മനുഷ്യജീവനും പരിസ്ഥിതിക്കും വലിയ ഭീഷണിയുയര്‍ത്തുന്ന ഏത് തരം വസ്തുക്കളുണ്ടാകാനും സാധ്യതയുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എംഎസ്സി എല്‍സ 3 കപ്പലില്‍ 12 കണ്ടെയ്നറുകളില്‍ കാല്‍സ്യം കാര്‍ബൈഡ് (Calcium Carbide) എന്ന രാസവസ്തു ഉണ്ടെന്ന് ഇതിനോടകം വ്യക്തമാണ്. വെള്ളവുമായി കാല്‍സ്യം കാര്‍ബൈഡ് പ്രതിപ്രവര്‍ത്തിക്കുമ്ബോള്‍ അസറ്റിലീന്‍ വാതകം രൂപം കൊള്ളും. വളരെ എളുപ്പത്തില്‍ തീപിടിക്കുന്നതും സ്‌ഫോടന സാധ്യതയുള്ളതുമായ ഒരു വാതകമാണ് അസറ്റിലീന്‍.

 

കോസ്റ്റ്ഗാര്‍ഡ് പങ്കുവച്ച വിവരങ്ങള്‍ പ്രകാരം എംഎസ്സി എല്‍സ 3 ലെ അപകടകരമായ രാസവസ്തുക്കള്‍ക്ക് പുറമെ ധാരാളം ഇന്ധനവും (ഡീസലും ഫര്‍ണസ് ഓയിലും) ഉണ്ട്. കപ്പലിന്റെ ടാങ്കുകളില്‍ 84.44 മെട്രിക് ടണ്‍ ഡീസലും 367.1 മെട്രിക് ടണ്‍ ഫര്‍ണസ് ഓയിലും ഉണ്ടെന്നാണ് കണക്കുകള്‍. കപ്പല്‍ പൂര്‍ണ്ണമായി മുങ്ങിയതോടെ ഈ വസ്തുക്കള്‍ കടലില്‍ കലരുന്നത് പരിസ്ഥിതിക്ക് വലിയ ഭീഷണിയായി മാറിയിരിക്കുകയാണ്.

അപകടകരമായ വസ്തുക്കളുടെ നീക്കം കടല്‍ മാര്‍ഗം നടത്തുന്നത് പതിവാണ്. ഇത്തരം അപകടകരമായ ചരക്ക് നീക്കത്തില്‍ മുന്‍കരുതലും പലവിധത്തിലാണ്. ചരക്ക് നീക്കത്തില്‍ അപകടകരമായ വസ്തുക്കളെ പ്രധാനമായും ഒമ്ബത് ക്ലാസുകളായാണ് തരം തിരിച്ചിരിക്കുന്നത്.

 

സ്‌ഫോടക വസ്തുക്കള്‍ (Explosives):

 

വാതകങ്ങള്‍ (Gases): പ്രൊപ്പെയ്ന്‍, അസറ്റിലീന്‍, ക്ലോറിന്‍.

 

തീപിടിക്കുന്ന സ്വഭാവമുള്ള ദ്രാവകങ്ങള്‍ (Flammable Liquids): പെട്രോള്‍, പെയിന്റ്, ആല്‍ക്കഹോള്‍.

 

തീപിടിക്കുന്ന സ്വഭാവമുള്ള ഖരവസ്തുക്കള്‍ (Flammable Solids): തീപ്പെട്ടികള്‍, സള്‍ഫര്‍, ചില ലോഹ പൊടികള്‍.

 

ഓക്‌സിഡൈസിങ് ഏജന്റുകള്‍ (Oxidizing Agents) & ഓര്‍ഗാനിക് പെറോക്‌സൈഡുകള്‍ (Organic Peroxides): ഹൈഡ്രജന്‍ പെറോക്‌സൈഡ്, വളങ്ങള്‍.

 

വിഷവസ്തുക്കള്‍ (Toxic Substances) & പകര്‍ച്ചവ്യാധിക്ക് കാരണമാകുന്ന വസ്തുക്കള്‍ (Infectious Substances): കീടനാശിനികള്‍, മെഡിക്കല്‍ മാലിന്യങ്ങള്‍.

 

റേഡിയോ ആക്ടീവ് വസ്തുക്കള്‍ (Radioactive Materials): മെഡിക്കല്‍ ഉപകരണങ്ങളില്‍ ഉപയോഗിക്കുന്ന റേഡിയോ ആക്ടീവ് ഐസോടോപ്പുകള്‍.

 

കാര്‍ബണിക വസ്തുക്കള്‍ (Corrosive Substances): ആസിഡുകള്‍, ക്ഷാരങ്ങള്‍.

 

അപകടകരമായ വസ്തുക്കള്‍ (Miscellaneous Dangerous Goods): ലിഥിയം ബാറ്ററികള്‍, ഡ്രൈ ഐസ്.