video
play-sharp-fill

ചോദ്യപേപ്പർ ചോർച്ച കേസ്; എംഎസ് സൊലൂഷൻസിനെതിരെ കൂടുതൽ നടപടിയുമായി  ക്രൈംബ്രാഞ്ച്; സിഇഒ ഷുഹൈബിന്റെ 2 ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു; ഒളിവിൽ പോയ ഷുഹൈബിന് വേണ്ടിയുള്ള തിരച്ചിൽ ഊർജ്ജിതമാക്കുന്നതിനിടെയാണ് ക്രൈംബ്രാഞ്ചിന്റെ നടപടി

ചോദ്യപേപ്പർ ചോർച്ച കേസ്; എംഎസ് സൊലൂഷൻസിനെതിരെ കൂടുതൽ നടപടിയുമായി ക്രൈംബ്രാഞ്ച്; സിഇഒ ഷുഹൈബിന്റെ 2 ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു; ഒളിവിൽ പോയ ഷുഹൈബിന് വേണ്ടിയുള്ള തിരച്ചിൽ ഊർജ്ജിതമാക്കുന്നതിനിടെയാണ് ക്രൈംബ്രാഞ്ചിന്റെ നടപടി

Spread the love

കോഴിക്കോട്: ചോദ്യപേപ്പർ ചോർച്ച കേസിൽ എംഎസ് സൊലൂഷൻസിനെതിരെ കൂടുതൽ നടപടിയുമായി  ക്രൈംബ്രാഞ്ച്.

എംഎസ് സൊലൂഷൻസ് സിഇഒ ഷുഹൈബിന്റെ 2 ബാങ്ക് അക്കൗണ്ടുകൾ ക്രൈം ബ്രാഞ്ച് മരവിപ്പിച്ചു. കാനറ ബാങ്ക്, എസ്ബിഐ എന്നിവയുടെ കൊടുവള്ളി ബ്രാഞ്ചിലെ അക്കൗണ്ടുകളാണ് മരവിപ്പിച്ചത്. എസ്ബിഐ അക്കൗണ്ടിൽ 24ലക്ഷം രൂപ ഉണ്ടായിരുന്നു.

ഒളിവിൽ പോയ സിഇഒ ഷുഹൈബിന് വേണ്ടിയുള്ള തെരച്ചിൽ ഊർജിതമാക്കുന്നതിനിടെയാണ് ക്രൈംബ്രാഞ്ചിന്റെ നടപടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എംഎസ് സൊല്യൂഷൻസിലെ രണ്ട് അധ്യാപകരോട് കഴിഞ്ഞ ദിവസം ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നു. മൂന്ന തവണ നോട്ടീസ് നൽകിയെങ്കിലും അന്വേഷണത്തോട് സഹകരിക്കാൻ ഇതുവരെ ഇവർ തയ്യാറായിട്ടില്ല. അവർക്കെതിരെയും നടപടി ശക്തമാക്കാനൊരുങ്ങുകയാണ് ക്രൈം ബ്രാഞ്ച്.

കഴി‍ഞ്ഞ ദിവസം ഇവരുടെ വീടുകളിൽ പരിശോധന നടത്തിയിരുന്നു. എന്നാൽ ഇവരും ഒളിവിലാണുള്ളത്. നാളെയാണ് ഷുഹൈബിന്റെ മുൻകൂർ ജാമ്യാപേക്ഷ കോഴിക്കോട് അഡീഷണൽ സെഷൻസ് കോടതി പരി​ഗണിക്കുന്നത്. അതിന് ശേഷം കൂടുതൽ നടപടികളിലേക്ക് കടക്കാനാണ് ക്രൈം ബ്രാഞ്ച് തീരുമാനം.