
തിരുവനന്തപുരം: എം എസ് യൂട്യൂബ് ചാനലിലൂടെ ക്രിസ്മസ് ചോദ്യപേപ്പർ ചോർന്ന സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചു. പൊതുവിദ്യാഭ്യാസ ഡയറക്‌ടറുടെ നേതൃത്വത്തിലുള്ള ആറംഗ സമിതി അന്വേഷിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി അറിയിച്ചു.
സർക്കാർ അധ്യാപകർ പ്രൈവറ്റ് ട്യൂഷൻ സെന്ററുകളിൽ പഠിപ്പിക്കുന്നതിനെക്കുറിച്ചും അന്വേഷിക്കും. എം.എസ്. സൊല്യൂഷൻ എന്ന യൂട്യൂബ് ചാനൽ സകല അതിരുകളും ലംഘിച്ചുവെന്നും മന്ത്രി അറിയിച്ചു.
ഒരു മാസത്തിനകം റിപ്പോർട്ട് പൊതുവിദ്യാഭ്യാസമന്ത്രിക്ക് നൽകണം. ചോദ്യപേപ്പർ വിതരണത്തിൽ വീഴ്ചകൾ ഉണ്ടായിട്ടുണ്ടെങ്കിൽ പരിഹരിച്ച് മുന്നോട്ടു പോകും. പോലീസും വിദ്യാഭ്യാസ വകുപ്പും വിഷയം അന്വേഷിക്കുന്നുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അതേസമയം എം എസ് സൊല്യൂഷൻസിന്റെ പ്രവർത്തനം നിർത്തിയതായി സിഇഒ ഷുഹൈബ് അറിയിച്ചു. അന്വേഷണവുമായി പൂർണമായി സഹകരിക്കുമെന്ന് പ്രതികരിച്ചു. എന്നാൽ ചാനലിന്‍റെ ഉള്ളടക്കത്തിൽ ദ്വയാർത്ഥ പ്രയോഗങ്ങളും അശ്ലീല ചുവയുമുണ്ടെന്ന എഐവൈഎഫിന്‍റെ പരാതിയിൽ ഇതുവരെ കേസെടുത്തിട്ടില്ല.



