video
play-sharp-fill

ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകന്‍ മഹേന്ദ്രസിങ് ധോണിക്ക് പ്ലെയര്‍ ഓഫ് ദി മാച്ച്‌ അവാര്‍ഡ്; ഇവര്‍ എന്തിനാണ് എനിക്ക് പ്ലെയര്‍ ഓഫ് ദി മാച്ച്‌ അവാര്‍ഡ് നല്‍കുന്നത് എന്ന ചിന്തയിലായിരുന്നു ഞാനെന്ന് പ്രതികരിച്ച് ധോണി

ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകന്‍ മഹേന്ദ്രസിങ് ധോണിക്ക് പ്ലെയര്‍ ഓഫ് ദി മാച്ച്‌ അവാര്‍ഡ്; ഇവര്‍ എന്തിനാണ് എനിക്ക് പ്ലെയര്‍ ഓഫ് ദി മാച്ച്‌ അവാര്‍ഡ് നല്‍കുന്നത് എന്ന ചിന്തയിലായിരുന്നു ഞാനെന്ന് പ്രതികരിച്ച് ധോണി

Spread the love

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരായ മത്സരത്തിലെ പ്രകടനത്തിനു ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകന്‍ മഹേന്ദ്രസിങ് ധോണിക്ക് പ്ലെയര്‍ ഓഫ് ദി മാച്ച്‌ അവാര്‍ഡ്. അഞ്ച് വര്‍ഷങ്ങള്‍ക്കു ശേഷമാണ് ധോണിക്ക് ഐപിഎല്ലില്‍ പ്ലെയര്‍ ഓഫ് ദി മാച്ച്‌ പുരസ്‌കാരം ലഭിക്കുന്നത്. 2019 ലാണ് ധോണിക്ക് അവസാനമായി ഈ പുരസ്‌കാരം ലഭിച്ചത്.

കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെ ധോണി ആശ്ചര്യം പ്രകടിപ്പിച്ചു. നന്നായി പന്തെറിഞ്ഞ നൂര്‍ അഹമ്മദും രവീന്ദ്ര ജഡേജയുമാണ് പ്ലെയര്‍ ഓഫ് ദി മാച്ചിനു അര്‍ഹരെന്നും ധോണി പറഞ്ഞു.

 

‘ ഇവര്‍ എന്തിനാണ് എനിക്ക് പ്ലെയര്‍ ഓഫ് ദി മാച്ച്‌ അവാര്‍ഡ് നല്‍കുന്നത് എന്ന ചിന്തയിലായിരുന്നു ഞാന്‍. എനിക്ക് തോന്നുന്നു നൂര്‍ അഹമ്മദ് ആണ് നന്നായി ബൗള്‍ ചെയ്തത്. ന്യൂ ബോളില്‍ നൂര്‍ അഹമ്മദും ജഡേജയും നന്നായി കാര്യങ്ങള്‍ ചെയ്തു. അവരുടെ ആ ഓവറുകളിലാണ് ഞങ്ങള്‍ വളരെ മികച്ച രീതിയില്‍ കളി പിടിച്ചത്,’ ധോണി പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

11 പന്തില്‍ നാല് ഫോറും ഒരു സിക്‌സും സഹിതം 26 റണ്‍സുമായി ധോണി പുറത്താകാതെ നിന്നു. 236.36 സ്‌ട്രൈക് റേറ്റിലാണ് ധോണിയുടെ നിര്‍ണായക ഇന്നിങ്‌സ്. അതിനൊപ്പം വിക്കറ്റിനു പിന്നില്‍ രണ്ട് ക്യാച്ചുകളും ഒരു റണ്‍ഔട്ടും ധോണിയുടെ പേരിലുണ്ട്. ഇതെല്ലാം പരിഗണിച്ചാണ് ധോണിയെ കളിയിലെ താരമായി തിരഞ്ഞെടുത്തത്.

ഐപിഎല്ലില്‍ കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെടുന്ന ഏറ്റവും പ്രായം കൂടിയ കളിക്കാരനെന്ന റെക്കോര്‍ഡ് ഇതോടെ ധോണി സ്വന്തമാക്കി. 43 വര്‍ഷവും 280 ദിവസവുമാണ് പ്ലെയര്‍ ഓഫ് ദി മാച്ച്‌ പുരസ്‌കാരം നേടുമ്ബോള്‍ ധോണിയുടെ പ്രായം.

2014 ല്‍ രാജസ്ഥാന്‍ റോയല്‍സിനു വേണ്ടി 42 വര്‍ഷവും 208 ദിവസവും പ്രായമുള്ള പ്രവിന്‍ താംബെ പ്ലെയര്‍ ഓഫ് ദി മാച്ച്‌ പുരസ്‌കാരം നേടിയതായിരുന്നു ഇതുവരെയുള്ള റെക്കോര്‍ഡ്. പ്രവിന്‍ താംബെയെ മറികടന്നാണ് ധോണിയുടെ പുതിയ നേട്ടം.