video
play-sharp-fill

വിവാഹശേഷം ഭർത്താവിന് സ്നേഹമില്ലന്ന് ഭാര്യ ; കുടുംബ കലഹവും പതിവ്;   വിവാഹത്തിന്  മുൻപ് ഭർത്താവ് തന്നെ നിരന്തരം പീഡിപ്പിച്ചെന്ന് പരാതി നല്കി ; ഭർത്താവിനെ പോക്സോ കേസിൽ അകത്താക്കി പോലിസ്.

വിവാഹശേഷം ഭർത്താവിന് സ്നേഹമില്ലന്ന് ഭാര്യ ; കുടുംബ കലഹവും പതിവ്; വിവാഹത്തിന് മുൻപ് ഭർത്താവ് തന്നെ നിരന്തരം പീഡിപ്പിച്ചെന്ന് പരാതി നല്കി ; ഭർത്താവിനെ പോക്സോ കേസിൽ അകത്താക്കി പോലിസ്.

Spread the love

സ്വന്തം ലേഖകൻ

കുളത്തൂപ്പുഴ: വിവാഹശേഷം കുടുംബം കലഹം പതിവായ സാഹചര്യത്തില്‍ ഭര്‍ത്താവിനെതിരെ ലൈംഗിക പീഡനക്കേസില്‍ പരാതി നല്‍കി ഭാര്യ.

വിവാഹത്തിന് മുന്‍പുണ്ടായ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഭാര്യ പരാതി നല്‍കിയത്.കുളത്തുപ്പുഴയിലാണ് ഈ വേറിട്ട പരാതിയും നടപടിയും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രായപൂര്‍ത്തിയാകാത്ത സമയത്ത് പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയെന്നാണ് പതിനെട്ടുകാരിയായ ഭാര്യ പരാതി നല്‍കിയത്. ഭാര്യയുടെ പരാതിയില്‍ ഭര്‍ത്താവ് അറസ്റ്റിലായി.
ഇരുപത്തിമൂന്നുകാരനായ യുവാവിനെതിരെയാണ് പോക്‌സോ വകുപ്പുപ്രകാരം കേസെടുത്തത്.

ഇവര്‍ക്ക് ഒരു വയസ്സുള്ള കുട്ടിയുണ്ട്. ഭാര്യയ്ക്കു 18 വയസ്സ് തികഞ്ഞതിനു ശേഷമാണു നിയമപരമായി വിവാഹിതരായത്. വിവാഹത്തിനു മുന്‍പായിരുന്നു കുഞ്ഞ് ജനിച്ചത്.

വിവാഹശേഷം കലഹവും സംഘര്‍ഷവും പതിവായതോടെ ഭര്‍ത്താവിനെതിരെ കഴിഞ്ഞ ഏപ്രിലില്‍ ഭാര്യ നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുത്തിരുന്നു. അടുത്ത ബന്ധുക്കളായ ഇരുവരും ഭാര്യാപിതാവിനൊപ്പം മുംബൈയിലായിരുന്നു താമസം.

കുടുംബകലഹം പതിവായതോടെ മുംബൈയില്‍ നിന്നു കടന്ന യുവാവു നാട്ടിലെത്തിയയെന്ന് അറിഞ്ഞ് ഭാര്യയും രക്ഷിതാക്കളും ഇന്നലെ പൊലീസിനു രഹസ്യവിവരം നല്‍കി. ഇതേ തുടര്‍ന്നാണ് അറസ്റ്റ്.

പൊലീസ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.