മൊബൈൽ & റീചാർജിങ് റീട്ടെയ്‌ലേഴ്‌സ് അസോസിയേഷൻ ഓഫ് കേരളയുടെ സംസ്ഥാന സമ്മേളനം ജൂൺ 5ന്
സ്വന്തം ലേഖകൻ
കോട്ടയം: മൊബൈൽ ഫോൺ മേഖലയിൽ പ്രവർത്തിക്കുന്ന വ്യാപാരികളുടെ സംഘടന ആയ മൊബൈൽ & റീചാർജിങ് റീട്ടെയ്‌ലേഴ്‌സ് അസോസിയേഷൻ ഓഫ് കേരള (MRRA kerala) യുടെ സംസ്ഥാന സമ്മേളനം ജൂൺ 5 ഞായറാഴ്ച കോട്ടയം ശ്രീരംഗം ഓഡിറ്റോറിയത്തിൽ നടക്കും. രാവിലെ 10 ന് സംസ്ഥാന പ്രസിഡന്റ് കോട്ടയം ബിജു പതാക ഉയർത്തുന്നത്തോടെ സമ്മേളനത്തിനു സമാരംഭം കുറിക്കും. ചർച്ചകൾ സെമിനാറുകൾ എന്നിവയ്ക്കു ശേഷം ഉച്ചകഴിഞ്ഞു 3 പിഎംന് സംസ്ഥാന പ്രസിഡന്റ് കോട്ടയം ബിജുവിന്റെ ആധ്യക്ഷതയിൽ കൂടുന്ന സംസ്ഥാന പ്രതിനിധി സമ്മേളനം ബഹു : മന്ത്രി ശ്രീ വി എൻ വാസവൻ ഉത്‌ഘാടനം ചെയ്യും.
കേരളത്തിൽ വനിതകൾക്കായി സ്വയം തൊഴിൽ സംരഭത്തിന് തുടക്കം കുറിക്കുകയാണ് മൊബൈൽ ഫോൺ സെർവീസിങ് (റിപ്പയറിങ് ) രംഗത്തു വനിതകളെ പരിശീലിപ്പിക്കുന്നതിനായി കേരളത്തിൽ എല്ലായിടങ്ങളിലും ഷീ സെർവീസിങ് കോഴ്സ് ന്റെ ക്ലാസുകൾ ആരംഭിക്കും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കേരളാ വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന വൈസ് പ്രസിഡന്റും കോട്ടയം ജില്ലാ പ്രസിഡന്റും ആയ എം കെ തോമസ്സുകുട്ടി ഈ സംരംഭത്തിന് തുടക്കം കുറിക്കും. വിവിധ മേഖലകളിൽ മികവ് പുലർത്തിയവർക്ക് കോട്ടയം MLA ശ്രീ തിരുവഞ്ചൂർ രാധാകൃഷ്ണൻ അവാർഡുകൾ വിതരണം ചെയ്യും. കോട്ടയം നഗരസഭാ വൈസ് ചെയർമാൻ ബി ഗോപകുമാർ ആശംസ അർപ്പിക്കും.
കോട്ടയം ഡി സി സി പ്രസിഡന്റ് നാട്ടകം സുരേഷ്, സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ എം രാധാകൃഷ്ണൻ, കേരളാ വ്യാപാരി വ്യവസായി ഏകോപനസമിതി കോട്ടയം ജില്ലാ ജനറൽസെക്രട്ടറി എ കെ എൻ പണിക്കർ, ഈരാറ്റുപേട്ട യൂണിറ്റ് പ്രസിഡന്റ്എ എം എ ഖാദർ, ഏറ്റുമാനൂർ യൂണിറ്റ് പ്രസിഡന്റ് എൻ പി തോമസ്, കോട്ടയം യൂണിറ്റ് പ്രസിഡന്റ് എം കെ ഖാദർ, പാമ്പാടി യൂണിറ്റ് പ്രസിഡന്റ് ഷാജി പി മാത്യു, കോട്ടയം ജില്ലാ പ്രസിഡന്റ് അനീഷ് ആപ്പിൾ, സംസ്ഥാന ട്രെഷറർ പനച്ചിമൂട്ടിൽ എന്നിവർ പങ്കെടുക്കും.