play-sharp-fill
എം.ആർ.പി മാറ്റിയൊട്ടിച്ച് മുണ്ടക്കയത്തെ ചെരുപ്പ് കടയുടെ പകൽക്കൊള്ള: എം.ആർ.പി മാറ്റിയെഴുതി സാധാരണക്കാരെ പറ്റിച്ചത് ഇൻസ്റ്റയിൽ എന്ന ചെരുപ്പ് കട; ഇൻസ്റ്റയിലിന്റെ തട്ടിപ്പുകൾ ഇനി എന്തൊക്കെ കാണാനിരിക്കുന്നു; എം.ആർപിയിൽ നിന്നും കൂടുതലായി ഈടാക്കുന്നത് 200 രൂപ

എം.ആർ.പി മാറ്റിയൊട്ടിച്ച് മുണ്ടക്കയത്തെ ചെരുപ്പ് കടയുടെ പകൽക്കൊള്ള: എം.ആർ.പി മാറ്റിയെഴുതി സാധാരണക്കാരെ പറ്റിച്ചത് ഇൻസ്റ്റയിൽ എന്ന ചെരുപ്പ് കട; ഇൻസ്റ്റയിലിന്റെ തട്ടിപ്പുകൾ ഇനി എന്തൊക്കെ കാണാനിരിക്കുന്നു; എം.ആർപിയിൽ നിന്നും കൂടുതലായി ഈടാക്കുന്നത് 200 രൂപ

സ്വന്തം ലേഖകൻ

മുണ്ടക്കയം: മുണ്ടക്കയം ഇൻസ്റ്റയിൽ എന്ന ചെരുപ്പ് കടയിൽ നിന്നും ചെരുപ്പും വാങ്ങി വീട്ടിലെത്തി, ചുരണ്ടിനോക്കിയപ്പോൾ കണ്ടത് എംആർപിയ്ക്ക് പുറത്തെ തട്ടിപ്പ്. 499 രൂപ വിലയുള്ള ചെരുപ്പിന് ഇരുനൂറ് രൂപയാണ് അധികമായി ഈടാക്കുന്നത്. വ്യാജ ബാർക്കോഡ് അടങ്ങിയ സ്റ്റിക്കർ ഒട്ടിച്ചാണ് സാധാരണക്കാരെ കടക്കാർ പറ്റിക്കുന്നത്.



കഴിഞ്ഞ മാസം അവസാനമായിരുന്നു സംഭവമുണ്ടായത്. മുണ്ടക്കയം സ്വദേശിയായ യുവാവാണ് ഇൻസ്റ്റയിൽ എന്ന കടയിൽ എത്തി ചെരുപ്പ് വാങ്ങിയത്. 690 രൂപയാണ് ചെരുപ്പിന് വില പറഞ്ഞത്. വിലപേശാനൊന്നും നിൽക്കാതെ എം.ആർപിയായി രേഖപ്പെടുത്തിയിരുന്ന വില നൽകി ചെരുപ്പ് വാങ്ങി. ചെരുപ്പുമായി അക്കൗണ്ട്‌സിൽ എത്തിയപ്പോൾ ബാർ കോഡ് സ്‌കാൻ ചെയ്ത് ബില്ലും അടിച്ചു നൽകി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതും വാങ്ങി ബാഗിലിട്ട് വീട്ടിലെത്തി ചെരുപ്പ് ഇടാനായി വില പതിച്ച സ്റ്റിക്കർ ഇളക്കിമാറ്റിയപ്പോൾ, ഇതിനടിയിൽ മറ്റൊരു സ്റ്റിക്കൽ. എംആർപി രൂപ 499..!
ഈ പകൽ കൊള്ള ചോദ്യം ചെയ്തപ്പോൾ  സ്റ്റിക്കർ മാറിയതാണ് എന്നായിരുന്നു മറുപടി. സംഭവം പുറത്തറിയിക്കരുതെന്നും പണവും പുതിയ ചെരുപ്പും തിരികെ നൽകാവെന്നും പിന്നീട് പറഞ്ഞു.

എന്നാൽ, യുവാവ് ഒത്തു തീർപ്പിന് തയ്യാറായില്ല. യുവാവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ തേർഡ് ഐ ന്യൂസ് ലൈവ് സംഘം കട ഉടമയെ വിളിച്ചപ്പോൾ നിഷേധാത്മകമായ മറുപടിയാണ് ലഭിച്ചത്. ജീവനക്കാരിൽ ആരെങ്കിലും അറിയാതെ ഒട്ടിച്ചതാവുമെന്നും തങ്ങൾക്ക് ഇതേപ്പറ്റി ഒന്നും അറിയില്ലെന്നുമായിരുന്നു കട ഉടമയുടെ മറുപടി.