കോഴിക്കോട് നടന്ന മിസ്റ്റർ കേരള ഫാഷൻ ഷോയിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ ആദിത്യ അജിത്തിന് ജന്മനാടായ മുക്കാട്ടുകരയുടെ ആദരം

Spread the love

തൃശൂർ മുക്കാട്ടുകര : കോഴിക്കോട് നടന്ന മിസ്റ്റർ കേരള ഫാഷൻ ഷോയിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ ആദിത്യ അജിത്തിന് ജന്മനാടായ മുക്കാട്ടുകരയുടെ ആദരം. തൃശൂർ കോർപ്പറേഷൻ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്യാമള മുരളീധരൻ ഉദ്ഘാടനം നിർവഹിച്ചു. ജെൻസൻ ജോസ് കാക്കശ്ശേരി അദ്ധ്യക്ഷത വഹിച്ചു. പിന്നണി ഗായിക റിയ ബിന്നു മുഖ്യാതിഥിയും, റിട്ട എസ്.ഐ. കെ.ജയകുമാർ മുഖ്യപ്രഭാഷണവും നടത്തി.

അന്നം ജെയ്ക്കബ്, സി.ജി.സുബ്രമഹ്ണ്യൻ, ചന്ദ്രൻ വെളുത്തേടത്ത്, ബിന്നു ഡയസ്, കെ.മാധവൻ, ചന്ദ്രൻ കോച്ചാട്ടിൽ, ശശി നെട്ടിശ്ശേരി, കെ.എ.ബാബു, സ്മിത ബിജു, സിൻ്റ സോജൻ, ജോസ് വൈക്കാടൻ, സി.ബി.വിപിൻ എന്നിവർ നേതൃത്വം നൽകി.

മുക്കാട്ടുകര തരകത്ത് (നിവേദ്യം) വീട്ടിൽ അജിത്തിൻ്റെയും, നിത്യയുടെയും മകനാണ് ആദിത്യ അജിത്ത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group