video
play-sharp-fill

‘മൃഗ’ങ്ങലെപ്പോലെ കുഞ്ഞുങ്ങൾക്ക് ജന്മം നൽകുന്നത് രാജ്യത്തിന് ദോഷം ചെയ്യും ; ഷിയ സെൻട്രൽ ബോർഡ് ചെയർമാൻ വസീം റിസ് വി

‘മൃഗ’ങ്ങലെപ്പോലെ കുഞ്ഞുങ്ങൾക്ക് ജന്മം നൽകുന്നത് രാജ്യത്തിന് ദോഷം ചെയ്യും ; ഷിയ സെൻട്രൽ ബോർഡ് ചെയർമാൻ വസീം റിസ് വി

Spread the love

സ്വന്തം ലേഖകൻ

ലഖ്നൗ: മൃഗങ്ങളെപ്പോലെ കുട്ടികൾക്ക് ജന്മം നൽകിയാൽ അത് രാജ്യത്തിനും ദോഷംചെയ്യുമെന്ന് ഉത്തർപ്രദേശ് ഷിയ സെൻട്രൽ ബോർഡ് ചെയർമാൻ വസീം റിസ്വി പറഞ്ഞു.

രാജ്യത്തെ ജനസംഖ്യ നിയന്ത്രിക്കുന്നതിന് നയം രൂപീകരിക്കണമെന്ന് ആർഎസ്എസ് തലവൻ മോഹൻ ഭാഗവത് പറഞ്ഞതിന് തൊട്ടു പിന്നാലെയാണ് വസീം റിസ്വിയും പ്രതികരണവുമായി രംഗത്ത് എത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘പ്രസവം ഒരു സ്വാഭാവിക പ്രക്രിയയാണെന്നും അതിൽ ഇടപെടരുതെന്നുമാണ് ചിലർ വിശ്വസിക്കുന്നത്. മൃഗങ്ങളെപ്പോലെ കൂടുതൽ കുട്ടികൾക്ക് ജന്മം നൽകുന്നത് സമൂഹത്തിനും രാജ്യത്തിനും ദോഷകരമാണ്. ജനസംഖ്യാ നിയന്ത്രണത്തിനായി ഒരു നിയമം നടപ്പാക്കിയാൽ അത് രാജ്യത്തിന് ഗുണം ചെയ്യും’ വസീം റിസ്വി പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് രാജ്യത്ത് ജനസംഖ്യ നിയന്ത്രിക്കുന്നതിന് നയം രൂപീകരിക്കണമെന്ന് മോഹൻ ഭാഗവത് പറഞ്ഞത്. വിഭവത്തെപ്പോലെ ജനസംഖ്യ വളർച്ചയും പ്രശ്നമാണ്. അതുകൊണ്ട് തന്നെ നയരൂപീകരണം അത്യാവശ്യമാണെന്നാണ് മോഹൻ ഭാഗവത് പറഞ്ഞത്.

നേരത്തെയും ദമ്പതികൾക്ക് രണ്ട് കുട്ടികൾ മതിയെന്ന നിർദേശം ഭാഗവത് മുന്നോട്ട് വെച്ചിരുന്നു. ദമ്പതികൾക്ക് രണ്ട് കുട്ടികളാക്കി നിജപ്പെടുത്തിയാൽ രാജ്യത്തിന്റെ വികസനത്തിന് ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. രണ്ട് കുട്ടി നയത്തെ ആർഎസ്എസ് അനുകൂലിക്കുമെന്നും ഭാഗവത് പറഞ്ഞിരുന്നു.