video
play-sharp-fill

തമാശയ്ക്ക് വേണ്ടി എംആർഐ സ്കാനിങ് നടത്തി; സ്കാനിങ് നടത്തി നാല് ദിവസത്തിന് ശേഷം റിപ്പോർട്ട് വന്നപ്പോള്‍ സ്പ്ലീനിക് ആർട്ടറി അന്യൂറിസം

തമാശയ്ക്ക് വേണ്ടി എംആർഐ സ്കാനിങ് നടത്തി; സ്കാനിങ് നടത്തി നാല് ദിവസത്തിന് ശേഷം റിപ്പോർട്ട് വന്നപ്പോള്‍ സ്പ്ലീനിക് ആർട്ടറി അന്യൂറിസം

Spread the love

ഗുരുതരമായ ഒരു രോഗത്തെ ഉള്ളില്‍ കൊണ്ടുനടക്കുമ്പോളും സ്വയം പൂർണ്ണ ആരോഗ്യവാന്മാരാണെന്ന് നമ്മള്‍ കരുതാറുണ്ട്. ഏതാനും ദിവസങ്ങള്‍ മുൻപ് ഒരു തമാശയ്ക്ക് വേണ്ടി എംആർഐ സ്കാനിങ് നടത്തിയ യുവതിയുടെ ജീവിതത്തിലും സംഭവിച്ചത് ഇത്തരത്തില്‍ ഒരു അവസ്ഥയാണ്.

 

സാറാ ബ്ലാക്ക്ബേണ്‍ എന്ന യുവതിയാണ് തന്‍റെ ജീവിതത്തില്‍ താൻ നേരിട്ട ഏറ്റവും ദൗർഭാഗ്യകരമായ നിമിഷം വിവരിച്ച്‌ കൊണ്ട് സമൂഹ മാധ്യമങ്ങളില്‍ ഒരു വീഡിയോ പോസ്റ്റ് ചെയ്തത്. വീഡിയോയില്‍ താൻ പൂർണ്ണമായും ആരോഗ്യവതിയാണെന്ന് തോന്നിയതായും, നന്നായി ഉറങ്ങിയിരുന്നുവെന്നും, നല്ലൊരു ജീവിതം നയിച്ചിരുന്നുവെന്നും സാറ പറയുന്നു. പെട്ടെന്നുണ്ടായ ഒരു തോന്നലിലാണ് അവള്‍ ഒരു എംആർഐ സ്കാൻ ചെയ്യാൻ തീരുമാനിച്ചത്. പൂർണ്ണ ശരീര സ്കാൻ വാഗ്ദാനം ചെയ്യുന്ന പ്രിനുവോ എന്ന കമ്ബനിയാണ് സാറയ്ക്ക് എംആർഐ ചെയ്തത്.

 

കുടുംബത്തില്‍ കാൻസർ രോഗത്തിന്‍റെ ചരിത്രം ഉണ്ടായിരുന്നെങ്കിലും, സാറ എപ്പോഴും താൻ ആരോഗ്യവതിയാണെന്നാണ് കരുതിയത്. സ്കാനിങ് നടത്തി നാല് ദിവസത്തിന് ശേഷം റിപ്പോർട്ട് വന്നപ്പോള്‍, അക്ഷരാർത്ഥത്തില്‍ അവള്‍ ഞെട്ടി. രക്തം വിതരണം ചെയ്യുന്ന ധമനികള്‍ വീർക്കുന്ന ഒരു അവസ്ഥയായ സ്പ്ലീനിക് ആർട്ടറി അന്യൂറിസം എന്ന രോഗാവസ്ഥയിലൂടെയാണ് സാറ കടന്നു പോകുന്നത് എന്നായിരുന്നു റിപ്പോർട്ട്. തുടർന്ന് ശസ്ത്രക്രിയയ്ക്ക് വിധേയയായ സാറ ഇപ്പോള്‍ വിശ്രമത്തിലാണെന്ന് ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group