വിവാഹം കഴിഞ്ഞ് മണിക്കൂറുകൾക്കകം കാമുകനൊപ്പം നാടുവിട്ട നവവധു അറസ്റ്റിൽ
സ്വന്തം ലേഖിക
തിരുവനന്തപുരം : വിവാഹത്തിനുശേഷം കാമുകനൊപ്പം സ്ഥലംവിട്ട നവവധുവിനെ കോവളത്ത് നിന്ന് പോലീസ് കണ്ടെത്തി. വെങ്ങാനൂർ സ്വദേശിനിയായ 32 കാരിയെയാണ് കെഎസ്ആർടിസി ഡ്രൈവറായ കാമുകനൊപ്പം കോവളത്തുനിന്ന് വട്ടിയൂർക്കാവ് പോലീസ് കസ്റ്റഡിയിലെടുത്തത്. മരുതംകുഴി സ്വദേശിയായ യുവാവുമായി രണ്ടുദിവസത്തിന് മുമ്പാണ് യുവതിയുടെ വിവാഹം കഴിഞ്ഞത്.
എന്നാൽ വിവാഹം കഴിഞ്ഞ് മണിക്കൂറുകൾക്കുള്ളിൽ യുവതി ഭർത്താവിന് വോയിസ് മെസേജ് അയച്ചശേഷം വീട്ടിൽ നിന്ന് ആഭരണങ്ങളുമായി സ്ഥലം വിടുകയായിരുന്നു. തനിക്ക് മറ്റൊരാളുമായി അടുപ്പമുണ്ടെന്നും അയാൾക്കൊപ്പം പോകുന്നു എന്നുമായിരുന്നു വോയിസ് മെസേജ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
തുടർന്ന് യുവാവിൻറെ വീട്ടുകാർ വട്ടിയൂർക്കാവ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. മൊബൈൽ ടവർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് യുവതിയേയും കാമുകനേയും കോവളം ഭാഗത്തുനിന്ന് കണ്ടെത്തിയത്.
കസ്റ്റഡിയിലെടുത്ത ഇരുവരെയും കോടതിയിൽ ഹാജരാക്കിയശേഷം വിട്ടയച്ചു. അതേസമയം സംഭവത്തിൽ നഷ്ടപരിഹാരം ആവശ്യപ്പെട്ട് യുവതിയുടെ ആദ്യ ഭർത്താവ് വട്ടിയൂർക്കാവ് പോലീസിൽ പരാതി നൽകി.