video
play-sharp-fill

രോഗം പടർത്തുന്ന എം.ആർ.എഫ് ഫാക്ടറി അടച്ചിടുക: എം.ആർ.എഫിനു മുന്നിൽ ധർണ നടത്തി ഐ.എൻ.ടി.യു.സി നേതാവ് കുഞ്ഞ് ഇല്ലമ്പള്ളി; പൊലീസുമായി തർക്കിക്കുന്ന വീഡിയോ ഇവിടെ കാണാം

രോഗം പടർത്തുന്ന എം.ആർ.എഫ് ഫാക്ടറി അടച്ചിടുക: എം.ആർ.എഫിനു മുന്നിൽ ധർണ നടത്തി ഐ.എൻ.ടി.യു.സി നേതാവ് കുഞ്ഞ് ഇല്ലമ്പള്ളി; പൊലീസുമായി തർക്കിക്കുന്ന വീഡിയോ ഇവിടെ കാണാം

Spread the love

തേർഡ് ഐ ബ്യൂറോ

കോട്ടയം: രോഗം പടർത്തുന്ന വടവാതൂർ എം.ആർ.എഫ് ഫാക്ടറിയ്‌ക്കെതിരെ സമരവുമായി ഐ.എൻ.ടി.യു.സി നേതാവ് കുഞ്ഞ് ഇല്ലമ്പള്ളി. തേർഡ് ഐ ന്യൂസ് ലൈവ് ഏറ്റെടുത്ത വാർത്തയ്ക്കു പിന്നാലെ പ്രതിഷേധവുമായി എത്തിയത് തൊഴിലാളി സംഘടനയായ ഐ.എൻ.ടി.യു.സി മാത്രമാണ്. എം.ആർ.എഫ് ഫാക്ടറിയിലെ ഏറ്റവും വലിയ തൊഴിലാളി സംഘടന എന്ന് അവകാശപ്പെടുന്ന സി.ഐ.ടി.യുവും, മറ്റൊരു തൊഴിലാളി സംഘടനയായ ബി.എം.എസും രംഗത്ത് എത്താത്തപ്പോഴാണ് ശക്തമായ പ്രതിഷേധവുമായി ഐ.എൻ.ടി.യു.സി ഇറങ്ങിയത്. വീഡിയോ ഇവിടെ കാണാം

കഴിഞ്ഞ ദിവസമായിരുന്നു വടവാതൂർ എം.ആർ.എഫ് ഫാക്ടറിയ്ക്കു മുന്നിൽ ഐ.എൻ.ടി.യു.സി നേതാവ് കുഞ്ഞ് ഇല്ലമ്പള്ളിയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചത്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഇവിടെ സമരം നടത്താൻ എത്തിയ ഐ.എൻ.ടി.യു.സി നേതാക്കളെയും പ്രവർത്തകരെയും തുരത്തിയോടിക്കാനാണ് ആദ്യം പൊലീസ് ശ്രമിച്ചത്. തുടർന്നു, പൊലീസും നേതാക്കളും തമ്മിൽ വാക്കേറ്റം നടന്നു. ഇതിനു ശേഷം പ്രവർത്തകർ റോഡിൽ കുത്തിയിരുന്നു പ്രതിഷേധിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മാത്രം വടവാതൂർ എം.ആർ.എഫ് കമ്പനിയിൽ നൂറിലേറെ തൊഴിലാളികൾക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതിനു പിന്നാലെ നാട്ടിൽ ഭീതി പടർന്നു പിടിച്ചിരുന്നു. എന്നാൽ, ഫാക്ടറി അടച്ചിടുന്നതിനോ രോഗ വ്യാപനം തടയുന്നതിനോ വേണ്ട നടപടികൾ സ്വീകരിക്കാൻ അധികൃതർ തയ്യാറായില്ല. ഇത് കടുത്ത പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. തേർഡ് ഐ ന്യൂസ് ലൈവ് മാത്രമാണ് വിഷയത്തിൽ ശക്തമായ നിലപാട് സ്വീകരിച്ചതും. ഇതേ തുടർന്നാണ് ഇപ്പോൾ ഐ.എൻ.ടി.യു.സി പ്രതിഷേധവുമായി രംഗത്ത് എത്തിയത്.

കോട്ടയം ജില്ലയിൽ ഇന്നലെയും നൂറിനടുത്ത് കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ, ഈ കേസുകളിൽ ഏറെയും വടവാതൂർ എം.ആർ.എഫ് ഫാക്ടറയിൽ നിന്നും ഉണ്ടാകുന്നതാണ്. എന്നിട്ടു പോലും പ്രശ്‌ന പരിഹാരത്തിനു നടപടി സ്വീകരിക്കാതെ ഒരു നാടിനെ മുഴുവൻ ഭീതിയിൽ നിർത്തുകയാണ് കമ്പനി.

ഭാരത് ആശുപത്രിയ്ക്കും എം.ആർ.എഫ് കമ്പനിയ്ക്കും ഓരോ നിയമമാണ് ഇപ്പോൾ ഉണ്ടാക്കിയിരിക്കുന്നത്. ഇതിനെതിരെ വിവിധ കോണുകളിൽ നിന്നും കടുത്ത പ്രതിഷേധമാണ് ഉയരുന്നത്.