play-sharp-fill
മാർക്ക് ദാന വിവാദം ; മോഡറേഷൻ നൽകിയ അഞ്ച് മാർക്ക് സർവകലാശാല പിൻവലിച്ചതോടെ താൻ ഉന്നയിച്ച ആരോപണങ്ങൾ ശരിയാണെന്ന് തെളിഞ്ഞു ; രമേശ് ചെന്നിത്തല

മാർക്ക് ദാന വിവാദം ; മോഡറേഷൻ നൽകിയ അഞ്ച് മാർക്ക് സർവകലാശാല പിൻവലിച്ചതോടെ താൻ ഉന്നയിച്ച ആരോപണങ്ങൾ ശരിയാണെന്ന് തെളിഞ്ഞു ; രമേശ് ചെന്നിത്തല

 

സ്വന്തം ലേഖിക

തിരുവനന്തപുരം: എംജി സർവകലാശാല മോഡറേഷനായി നൽകിയ അഞ്ച്് മാർക്ക് പിൻവലിച്ചതോടെ താൻ ഉന്നയിച്ച ആരോപണങ്ങൾ ശരിയാണെന്ന് തെളിഞ്ഞതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സർവകലാശാലയുടെ തീരുമാനത്തോടെ വിദ്യാഭ്യാസമന്ത്രി കെ.ടി ജലീലിന് സ്ഥാനത്ത് തുടരാൻ അർഹതയില്ലാതായെന്നും ചെന്നിത്തല പറഞ്ഞു.

കട്ട മുതൽ തിരിച്ചുകൊടുത്താൽ കളവ് കളവാകാതിരിക്കില്ല. തങ്ങളുടെ തെറ്റ് സിൻഡിക്കേറ്റും സർവകലാശാലയും അംഗീകരിച്ചതിന് തെളിവാണ് തീരുമാനം പിൻവലിക്കലിലൂടെ ഉണ്ടായതെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു. ബിടെക് വിഷയത്തിന് അധികമാർക്ക് നൽകിയ മുൻ തീരുമാനമാണ് എംജി യൂണിവേഴ്‌സിറ്റി സിൻഡിക്കറ്റ് പിൻവലിച്ചത്. അധികമാർക്കു നൽകിയതു വിവാദമായതോടെയാണ് സിൻഡിക്കറ്റ് യോഗം കഴിഞ്ഞ ഏപ്രിൽ 30നു കൈക്കൊണ്ട നയപരമായ തീരുമാനം പിൻവലിക്കാൻ തീരുമാനിച്ചത്. തുടർനടപടി സ്വീകരിക്കാൻ രജിസ്ട്രാറെ ചുമതലപ്പെടുത്തിയിട്ടുമുണ്ട്. പൊതുസമൂഹത്തിനു മുമ്പിൽ സർവകലാശാലയും അക്കാദമിക സമൂഹവും സംശയത്തിന്റെ നിഴലിൽ വരാതിരിക്കാനാണു നടപടിയെന്നു സിൻഡിക്കറ്റ് അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മാർക്ക് ദാന ഉത്തരവിന്റെ അടിസ്ഥാനത്തിൽ 119 വിദ്യാർഥികൾ ബിടെക് പാസാകുകയും 69 വിദ്യാർഥികളുടെ അപേക്ഷകൾ തീർപ്പു കൽപ്പിക്കാനുള്ള നടപടികളിലുമായിരുന്നു. സിൻഡിക്കറ്റിന്റെ പുതിയ തീരുമാനത്തോടെ വിജയിച്ച വിദ്യാർഥികളുടെ സർട്ടിഫിക്കറ്റ് തിരിച്ചുപിടിക്കും. ഉന്നത വിദ്യാഭ്യാസവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ കത്ത് പ്രകാരം കഴിഞ്ഞ ഫെബ്രുവരി 22നാണ് അദാലത്ത് നടത്തിയത്. സിൻഡിക്കറ്റ് തീരുമാനപ്രകാരമാണു ബിടെക് പരീക്ഷയ്ക്ക് അധികമാർക്ക് നൽകാൻ തീരുമാനിച്ചത്. മാർക്ക് ദാനം വിവാദമായതോടെ ചാൻസലർകൂടിയായ ഗവർണർ പ്രശ്‌നത്തിൽ ഇടപെട്ടിരുന്നു.