രണ്ടര കിലോ ചിക്കൻ; അൻപത് മുട്ടയുടെ വെള്ള: മിസ്റ്റർ ഇന്ത്യയുടെ ഒരു ദിവസത്തെ ഭക്ഷണം കേട്ട് പൊലീസ് ഞെട്ടി: പീഡനക്കേസിൽ കുടുങ്ങിയതോടെ മുരളി കുമാറിനെ കാത്തിരിക്കുന്നത് നഷ്ടങ്ങളുടെ ഘോഷയാത്ര; ജോലിയും കുടുംബവും തകരും; പീഡന പരാതിയ്ക്കു പിന്നിൽ ദുരൂഹതകളുടെ ഘോഷയാത്ര
ശ്രീകുമാർ
കോട്ടയം: ഒരു ദിവസം രണ്ടരകിലോ ചിക്കൻ, അൻപത് മുട്ടയുടെ വെള്ള… ദിവസവും ആറു മണിക്കൂർ ജിമ്മിൽ വ്യായാമം. മിസ്റ്റർ ഇന്ത്യ മുരളി കുമാറിന്റെ ജീവിത ചര്യകൾ ഇനി തെറ്റും. പീഡനക്കെസിൽ അകത്തായതോടെയാണ് നേവി ഉദ്യോഗസ്ഥനും മുംബൈയിൽ സ്ഥിരതാമസക്കാരനുമായ കുടമാളൂർ സ്വദേശിയും മുൻ മിസ്റ്റർ ഇന്ത്യയും മിസ്റ്റർ ഏഷ്യയുമായ മുരളി കുമാറിന്റെ കഷ്ടകാലവും തുടങ്ങിയത്. ഇയാൾക്കെതിരെ പൊലീസ് കേസ് രജിസ്റ്റർചെയ്തു. ശനിയാഴ്ച മുരളിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും.
കഴിഞ്ഞ വ്യാഴാഴ്ചയാണ് കോടിമത ഹോട്ടൽ ഐഡയിൽ കാമുകിയായ യുവതിയുമായി എത്തി മുരളി കൃഷ്ണൻ മുറിയെടുത്തത്. മുറിയിൽ സൗഹൃദം പങ്കു വയ്ക്കുന്നതിനിടെ അമിത രക്തസ്രാവമുണ്ടായ യുവതിയെ മുരളിയും ഹോട്ടൽ ജീവനക്കാരും ചേർന്നാണ് ആശുപത്രിയിൽ എത്തിച്ചത്. അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയയാക്കിയ യുവതി വെള്ളിയാഴ്ച ഉച്ചയോടെയാണ് ബോധം തെളിഞ്ഞത്. യുവതിയുടെ സ്വകാര്യ ഭാഗത്തിലേറ്റ മുറിവ് മാരകമാണെന്നാണ് ഡോക്ടർമാർ പൊലീസിനു നൽകിയ റിപ്പോർട്ട്. ഇതിന്റെ അടിസ്ഥാനത്തിൽ യുവതിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. തന്നെ ചായകുടിക്കുന്നതിനായി ഹോട്ടലിൽ വിളിച്ചു വരുത്തിയ മുരളി, ബലം പ്രയോഗിച്ച് മുറിയിൽ എത്തിച്ചു പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പെൺകുട്ടി പൊലീസിനു നൽകിയ മൊഴി. വിവാഹ വാഗ്ദാനം നൽകി മകളെ ലൈംഗികമായി പീഡിപ്പിച്ചതായി കാട്ടി യുവതിയുടെ പിതാവ് ജില്ലാ പൊലീസ് മേധാവി ഹരിശങ്കറിനും പരാതി നൽകിയിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാൽ, മുരളിയ്‌ക്കൊപ്പം യുവതി സ്വന്തം ഇഷ്ടപ്രകാരമാണ് ഹോട്ടലിൽ എത്തിയതെന്നു തെളിയിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചതായാണ് സൂചനകൾ. അന്വേഷണത്തിന്റെ ഭാഗമായി ഹോട്ടലിലെ സി.സി.ടി.വി ദൃശ്യങ്ങൾ ഡിവൈ.എസ്.പി ആർ.ശ്രീകുമാർ ശേഖരിച്ചതായി സൂചനയുണ്ട്. ഈ ദൃശ്യങ്ങൾ പരിശോധിച്ച ശേഷം അന്വേഷണത്തിന്റെ ഭാഗമായി കൂടുതൽ നടപടികളിലേയ്ക്കും പൊലീസ് കടക്കും. ഇതിനിടെ പെൺകുട്ടിയ്ക്കു മാരകമായി പരിക്കേറ്റ സംഭവത്തിൽ ദുരൂഹതയുണ്ടോ എന്നും പൊലീസ് സംശയിക്കുന്നുണ്ട്. ലൈംഗിക ബന്ധത്തിനിടെ മാരകയമായ രീതിയിൽ മുറിവേൽക്കുമോ എന്ന സംശയമാ പൊലീസ് ഉയർത്തുന്നത്. പ്രകൃതി വിരുദ്ധ പീഡനത്തിനു മുരളി യുവതിയെ ഉപയോഗിച്ചിട്ടുണ്ടോ എന്ന സംശയമാണ് പൊലീസ് ഉയർത്തുന്നത്.
ഇതിനിടെ കേസിൽ കുടുങ്ങിയതോടെ നേവിയിൽ നിന്നും മുരളിയുടെ ജോലി നഷ്ടമാകുമെന്ന് ഏതാണ്ട് ഉറപ്പായി. കേസ് രജിസ്റ്റർ ചെയ്ത സാഹചര്യത്തിൽ ഇതു സംബന്ധിച്ചു പൊലീസ് നേവി അധികൃതർക്ക് റിപ്പോർട്ട് നൽകും. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജോലിയിൽ നിന്നു പിരിച്ച് വിടുന്നത് അടക്കമുള്ള തുടർ നടപടികൾ നേവി സ്വീകരിക്കുമെന്നാണ് സൂചന. ഇതിനിടെ മത്സരങ്ങളിൽ പങ്കെടുക്കുമ്പേ്കു ലാൾ ഒരു മാസം അഞ്ചു ലക്ഷം രൂപയുടെ സ്‌പോൺസർഷിപ്പ് മുരളിയ്ക്കു ലഭിക്കുന്നുണ്ട്. കേസിൽ കുടുങ്ങിയതോടെ ഈ അഞ്ചു ലക്ഷം രൂപയും മുരളിയ്ക്ക് നഷ്ടമാകും. ഏഴു തവണ മിസ്റ്റർ ഇന്ത്യയായ മുരളി ഒരു തവണ ഏഷ്യൻ ചാമ്പ്യനുമായിട്ടുണ്ട്. പ്രതിദിനം അൻപത് മുട്ടയുടെ വെള്ളയാണ് മുരളി കഴിക്കുന്നത്, രണ്ടരകിലോ ചിക്കനും മത്സരമുള്ള ദിവസങ്ങളിൽ കഴിക്കും. രാവിലെ മൂന്നു മണിക്കൂറും വൈകിട്ട് മൂന്നു മണിക്കൂറുമായി ആറു മണിക്കൂർ സമയമാണ് ഇയാൾ ജിമ്മിൽ ചിലവഴിക്കുന്നത്.