വീടിന്റെ ടെറസിനോട് ചേർന്ന് മരമുണ്ടെങ്കിൽ വെട്ടിക്കോ: മരത്തിലൂടെ കയറി മോഷണം നടത്തുന്ന കള്ളൻ ഇറങ്ങിയിട്ടുണ്ട്:കൂത്തുപറമ്പിൽ 3 പവൻ അടിച്ചു മാറ്റിയത് മരത്തിലൂടെ കയറിയ കള്ളനാ ; കള്ളന്റെ ഓപ്പറേഷൻ ഇങ്ങനെ

Spread the love

കണ്ണൂർ: കൂത്തുപറമ്പില്‍ പട്ടാപ്പകല്‍ ആളില്ലാത്ത വീട്ടില്‍ കയറി മോഷണം. കൈതേരി സ്വദേശി ദിനേശന്റെ വീട്ടിലാണ് മോഷണം നടന്നത്.അലമാരിയില്‍ സൂക്ഷിച്ച മൂന്നു പവനിലധികം സ്വർണമാണ് നഷ്ടപ്പെട്ടത്.

വെള്ളിയാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. ദിനേശന്റെ ഭാര്യ ദിവ്യ വീടുപൂട്ടി ജോലിക്കിറങ്ങിയ സമയം വീട്ടില്‍ ആളില്ലാത്ത തക്കം നോക്കി കള്ളൻ കയറി. വീടിനരികിലെ തെങ്ങ് വഴി ടെറസില്‍ ഇറങ്ങിയതിന് ശേഷം മുകളിലെ ഗ്രില്‍സ് തുറന്ന് നേരെ വീട്ടിലേക്ക് കയറി.

മുറിയിലെ അലമാര തകർത്ത് ഒന്നരപവന്റെ മാലയും മൂന്നു പവനിലധികം വരുന്ന ആഭരണങ്ങളും കവർന്നു. വന്ന വഴിയാകെ മുളകുപൊടി വിതറിയാണ് കള്ളൻ സ്ഥലം വിട്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വൈകീട്ട് ദിനേശനും കുടുംബവും വീട്ടിലെത്തിയപ്പോഴാണ് മോഷണവിവരം ശ്രദ്ധയില്‍ പെടുന്നത്. അലമാരയിലെ വസ്ത്രങ്ങള്‍ വലിച്ച്‌ വാരിയിട്ട നിലയിലായിരുന്നു. ടെറസിലെ

വാതിലും തുറന്നിട്ടതായി കണ്ടു. കൂത്തുപറമ്പ് പൊലീസ് എത്തി പരിശോധന നടത്തി.സമീപത്തെ സിസിടിവി കേന്ദ്രീകരിച്ച്‌ അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.