
ന്യൂഡല്‍ഹി: മുന്‍ എം പിയും കെപിസിസി രാഷ്ട്രീയകാര്യസമിതി അംഗവുമായ ടി എന്‍ പ്രതാപനെ എഐസിസി സെക്രട്ടറിയായി തെരഞ്ഞെടുത്തു.
എഐസിസിയാണ് പ്രഖ്യാപനം നടത്തിയത്. പുതുച്ചേരിയുടെയും ലക്ഷദ്വീപിന്‍റെയും ചുമതല ടിഎൻ പ്രതാപന് നല്‍കി. എഐസിസി സെക്രട്ടറിയായിരുന്ന പി സി വിഷ്ണുനാഥിനെ കെപിസിസി വർക്കിംഗ് പ്രസിഡന്‍റായി ചുമതലപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തിലെ ഒഴിവ് കൂടി കണക്കിലെടുത്താണ് തീരുമാനം.
യൂത്ത് കോണ്‍ഗ്രസ് മുന്‍ ദേശീയ അധ്യക്ഷന്‍ ബി വി ശ്രീനിവാസിനും എഐസിസി സെക്രട്ടറി പദവി നല്‍കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
2001, 2006 നിയമസഭാ തെരഞ്ഞെടുപ്പില്‍ നാട്ടിക നിയമസഭാ മണ്ഡലത്തില്‍ നിന്നും 2011 ല്‍ കൊടുങ്ങല്ലൂര്‍ നിയമസഭാ മണ്ഡലത്തില്‍ നിന്നും വിജയിച്ച ടി എന്‍ പ്രതാപന്‍ 2019 ല്‍ തൃശൂരില്‍ നിന്ന് ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു




