
പുലര്‍ച്ചെ മൂന്ന് മണി വരെ ചോദ്യം ചെയ്യല്‍;പദ്മകുമാറിന്റെ മൊഴി വിശ്വസിക്കാതെ പൊലീസ്.
സ്വന്തം ലേഖകൻ
കൊല്ലം :ഓയൂരില്‍നിന്ന് ആറ് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ മുഖ്യപ്രതി പദ്മകുമാറിന്റെ ചോദ്യംചെയ്യല്‍ ശനിയാഴ്ച പുലര്‍ച്ചെ മൂന്ന് മണി വരെ നീണ്ടു.
അടൂര്‍ കെ.എ.പി. മൂന്നാം ബറ്റാലിയൻ ക്യാമ്പിലാണ് ചോദ്യം ചെയ്യല്‍. എ.ഡി.ജി.പി., ഡി.ഐ.ജി. എന്നിവര്‍ നിലവില്‍ ക്യാമ്പിൽ തന്നെ തുടരുകയാണ്. മറ്റ് ഉദ്യോഗസ്ഥര്‍ക്ക് രാവിലെ തിരികെ എത്താൻ നിര്‍ദേശം നല്‍കിയതായും വിവരം.
Whatsapp Group 1 | Whatsapp Group 2 |Telegram Group

വെള്ളിയാഴ്ച രാത്രി 9.30-ന് എ.ഡി.ജി.പി. എം.ആര്‍. അജിത്കുമാര്‍ മാധ്യമങ്ങളെ കാണുമെന്ന് നേരത്തെ പോലീസ് അറിയിച്ചിരുന്നു. എന്നാല്‍, ചോദ്യചെയ്യല്‍ നീണ്ടതോടെ വാര്‍ത്താസമ്മേളനം ഒഴിവാക്കുകയായിരുന്നു. അതേസമയം, പദ്മകുമാറിന്റെ മൊഴികളിലെ വെെരുധ്യം പോലീസിനെ കുഴയ്ക്കുകയാണ്. ഇയാളുടെ മൊഴി വിശ്വാസത്തിലെടുക്കാൻ പോലീസ് ഇതുവരെ തയ്യാറായിട്ടില്ല. പോലീസിനെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണോ മൊഴികള്‍ക്ക് പിന്നിലെന്ന സംശയവും ഉദ്യോഗസ്ഥര്‍ക്കുണ്ട്.
ആറുവയസ്സുകാരി നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പോലീസ് തയ്യാറാക്കിയ രേഖാചിത്രവുമായി സാമ്യമുള്ളവരെ ചുറ്റിപ്പറ്റി നടത്തിയ അന്വേഷണമാണ് പദ്മകുമാറിലെത്തിയത്. മകളുടെ നഴ്സിങ് പ്രവേശനത്തിനായി റെജിക്ക് അഞ്ചുലക്ഷം രൂപ നല്‍കിയിരുന്നതുമായി ബന്ധപ്പെട്ട പ്രശ്നമാണ് കൃത്യത്തിലേക്ക് നയിച്ചതെന്ന് പദ്മകുമാര്‍ പോലീസിനോട് പറഞ്ഞതായാണ് വിവരം.
ബി.ടെക്. ബിരുദധാരിയായ ഇദ്ദേഹം നേരത്തേ കേബിള്‍ ടി.വി. ബിസിനസ് നടത്തിയിരുന്നു. ഇപ്പോള്‍ ബേക്കറിയും ഫാമും ഉണ്ട്. കുട്ടിയുടെ പിതാവ് റെജിയുമായി മറ്റ് എന്തെങ്കിലും സാമ്പത്തിക ഇടപാടോ വിരോധമോ ഉണ്ടോയെന്ന് പോലീസ് പരിശോധിക്കുന്നുണ്ട്.