പുലർച്ചെ പള്ളിയിലേക്കു പോയ വയോധികരെ കോട്ടയം ചെറുവാണ്ടൂരില്‍ ആക്രമിച്ച്‌ 4 പവൻ സ്വർണമാല മോഷ്ടിച്ച കേസിലെ പ്രതികള്‍ പിടിയില്‍.

Spread the love

ഏറ്റുമാനൂർ: പുലർച്ചെ പള്ളിയിലേക്കു പോയ വയോധികരെ ചെറുവാണ്ടൂരില്‍ ആക്രമിച്ച്‌ 4 പവൻ സ്വർണമാല മോഷ്ടിച്ച കേസിലെ പ്രതികള്‍ പിടിയില്‍.

video
play-sharp-fill

തിരുവനന്തപുരം കഴക്കൂട്ടം പാങ്ങപ്പാറ ശങ്കരനിലയത്തില്‍ രതീഷ് ചന്ദ്രൻ (44), പരുമല കുളത്തുമലയില്‍ കെ.വി.രവീന്ദ്രൻ (44), കടപ്ര മലയില്‍ തെക്കേതില്‍

ശിവപ്രസാദ് (41), കടപ്ര മലയില്‍ വടക്കേതില്‍ സോമേഷ് കുമാർ (46), കോട്ടയം അയർക്കുന്നം തൈപ്പറമ്പില്‍ ഏബ്രഹാം മാത്യു (55) എന്നിവരെയാണ് ഏറ്റുമാനൂർ പൊലീസ് പിടികൂടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചൊവ്വാഴ്ച രാവിലെ 6.15ന് ആയിരുന്നു സംഭവം. ചെറുവാണ്ടൂർ സെന്റ് സെബാസ്‌റ്റ്യൻസ് പള്ളിയിലേക്കു നടന്നു പോകുകയായിരുന്ന ഗ്രേസി ജോസഫ്, ബന്ധുവായ ലിസി എന്നിവരെയാണു കാറിലെത്തിയ മോഷ്ടാക്കള്‍ ആക്രമിച്ചത്.