
മലപ്പുറം: വീടിനകത്ത് കയറിസ്വര്‍ണാഭരണം കവര്‍ന്ന കേസില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ടു പേര് ഉള്‍പ്പെടെ മൂന്നുപേര്‍ വളാഞ്ചേരി പൊലീസ് പിടിയില്‍.
മാല വില്ക്കാന് സഹായിച്ചതിനാണ് പേരശ്ശന്നൂര്‍ വി.പി. അബ്ദുല്‍ ഗഫൂര്‍ (47) അറസ്റ്റിലായത്. ആതവനാട് പാറ സ്വദേശിനിയായ 47 കാരിയുടെ വീടിനകത്ത് കയറി കിടപ്പുമുറിയിലെ അലമാരയുടെ പുട്ട് തകര്‍ത്താണ് രണ്ട് പവനോളം വരുന്ന
സ്വര്‍ണമാല ബന്ധുവായ 17കാരന് കവര്‍ന്നത്. സംഭവത്തില്‍ മോഷണത്തിന് സഹായിച്ച മറ്റൊരു 17 കാരനെയും അറസ്റ്റ് ചെയ്തു. ഇരുവരും ചേര്‍ന്ന് മാല വില്ക്കാന് അബ്ദുല്‍ ഗഫൂറിന് കൈമാറുകയായിരുന്നു.
ഗഫൂര്‍ വളാഞ്ചേരി ടൗണില്‍ ലോട്ടറിക്കച്ചവടം നടത്തുന്ന യുവതിയുടെ സഹായത്തോടെ ടൗണിലെ ജ്വല്ലറിയില്‍ സ്വര്‍ണാഭരണം വില്‍ക്കുകയും തുക കൈമാറുകയും ചെയ്തു. എസ്.എച്ച്.ഒ വിനോദ് വലിയാട്ടൂര്‍, എസ്.ഐമാരായ സുരേഷ്

Whatsapp Group 1 | Whatsapp Group 2 |Telegram Group
കുമാര്‍, ബിജു, സി.പി.ഒമാരായ ബൈജു പീറ്റര്‍, ശൈലേഷ് എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.മാല വില്ക്കാന് സഹായിച്ച യുവതിക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കിയതായി പൊലിസ് പറഞ്ഞു.
മറ്റൊരു സംഭവത്തില്‍ ഓട്ടോറിക്ഷയില്‍ നിന്ന് പതിനായിരത്തോളം രൂപ വില വരുന്ന ബാറ്ററി മോഷ്ടിക്കുകയായിരുന്ന യുവാവിനെ നാട്ടുകാര്‍ പിടികൂടി. കോഴിക്കോട് പന്തീരാങ്കാവ് അറപ്പുഴ എംപി റോഡ് സ്വദേശി വാരണാക്കില്‍ വീട്ടില്‍ സുമീക്ക്(41) ആണ് പിടിയിലായത്.
അഞ്ചുമാവ് എന്ന സ്ഥലത്താണ് ഇയാള്‍ മോഷണ ശ്രമം നടത്തിയത്. ഇവിടെ നിര്‍ത്തിയിട്ടിരുന്ന എളമനപാടം സ്വദേശി അരവിന്ദന്റെ ഓട്ടോയിലെ ബാറ്ററിയാണ് സുമീക്ക് മോഷ്ടിക്കാന്‍ ശ്രമിച്ചത്.




