സ്വന്തം വീട്ടിലെ മോഷണം സിസിടിവിയിൽ ഗൾഫിലിരുന്നു കണ്ടു ഞെട്ടി വീട്ടുടമ: മോഷ്ടാക്കളുടെ ദൃശ്യങ്ങൾ പോലീസിന് അയച്ചു കൊടുത്തു: പിടിയിലായത് അതിഥി തൊഴിലാളികൾ: ആലുവ പോലീസിന്റെ പെട്ടെന്നുള്ള ഇടപെടലാണ് പ്രതികളെ കുടുക്കിയത്.

Spread the love

ആലുവ: ഗള്‍ഫില്‍ ഇരുന്ന് സിസിടിവി ദൃശ്യങ്ങള്‍ കണ്ട് മോഷ്ടാക്കളെ കുടുക്കി. ആലുവ പറവൂരിലെ നിസാര്‍ ആണ് മോഷണദൃശ്യങ്ങള്‍ പോലീസിനു അയച്ചുകൊടുത്ത് മോഷ്ടാക്കളെ കുടുക്കിയത്.

video
play-sharp-fill

മോഷ്ടാക്കള്‍ എത്തുന്ന ദൃശ്യങ്ങള്‍ നിസാറിന്റെ ശ്രദ്ധയില്‍പ്പെട്ടു. ഇവര്‍ തുണി കൊണ്ട് ക്യാമറ

മൂടിയിരുന്നു. എന്നാല്‍ അതിനുമുന്‍പ് ഇവരുടെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിരുന്നു. ആലുവ പോലീസിന് ദൃശ്യങ്ങള്‍ അയച്ചു നല്‍കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൂന്ന് പേര്‍ അടങ്ങിയ അതിഥി തൊഴിലാളി സംഘമാണ് മോഷണത്തിന് എത്തിയത്. ഇതില്‍ ഒരാള്‍ പ്രായപൂര്‍ത്തിയാകാത്ത ആളാണ്‌. രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

വീട്ടുകാര്‍ ഉറങ്ങുന്ന സമയത്താണ് മോഷണം നടന്നത്. രണ്ട് വളകളാണ് മോഷണം പോയത്.

ദൃശ്യങ്ങള്‍ കണ്ട പോലീസിന്റെ അന്വേഷണം നീങ്ങിയത് അതിഥി തൊഴിലാളികളിലേക്ക് ആണ്. താമസിയാതെ ഇവര്‍ പിടിയിലാവുകയും ചെയ്തു.