പോലീസുകാർ തന്നോട് ചെയ്തത് ഒരിക്കലും മറക്കാൻ കഴിയില്ല: കുടിവെള്ളം പോലും നൽകാതെ ഒരു ദിവസം സ്റ്റേഷനിൽ നിർത്തി: കാണാതായ മാല കിട്ടിയിട്ടും തന്നെ കുറ്റക്കാരിയാക്കാൻ പോലീസ് ശ്രമിച്ചു:പ്രസന്നൻ എന്ന പൊലീസുകാരനാണ് കൂടുതല്‍ ദ്രോഹിച്ചത്’: വ്യാജ മോഷണ കേസിൽപെടുത്തി ഒടുവിൽ നിരപരാധിയെന്ന് കണ്ടെത്തിയ ബിന്ദു പറയുന്നു.

Spread the love

തിരുവനന്തപുരം: പോലീസുകാർ തന്നോട് `ചെയ്തത് ഒരിക്കലും മറക്കാൻ കഴിയില്ല. മാല ഞാൻ എടുത്തിട്ടില്ല നൂറുവട്ടം കരഞ്ഞു പറഞ്ഞിട്ടും കേട്ടില്ല.
കുടിവെള്ളം പോലും തന്നില്ല. മാല കൊടുക്കണമെന്ന് പൊലീസ് പറഞ്ഞു. പ്രസന്നൻ

എന്ന പൊലീസുകാരനാണ് കൂടുതല്‍ ദ്രോഹിച്ചത്’- ബിന്ദു പറയുന്നു. ബിന്ദു ജോലി ചെയ്തിരുന്ന ഓമന ഡാനിയലിന്റെ പേരൂർ‌ക്കടയിലെ വീട്ടില്‍നിന്ന് മാല മോഷ്ടിച്ചെന്നായിരുന്നു പരാതി. പൊലീസ് സ്റ്റേഷനിലെത്തിച്ച്‌ ഒരു ദിവസം മുഴുവൻ ബിന്ദുവിനെ ചോദ്യം ചെയ്തു.

പിന്നീട് ഓമനയും വീട്ടുകാരും നടത്തിയ തിരച്ചിലില്‍ സോഫയ്ക്ക് അടിയില്‍നിന്ന് മാല കിട്ടി. മാല സോഫയ്ക്ക് അടിയില്‍വച്ച കാര്യം ഓമന ഡാനിയല്‍ മറന്നു പോയിരുന്നു. മാല കിട്ടിയ കാര്യം വീട്ടുകാർ പൊലീസിനെ അറിയിച്ചു. എന്നാല്‍, വീട്ടിനു പുറകിലെ ചവറുകൂനയില്‍നിന്നാണ് മാല കിട്ടിയതെന്ന് പൊലീസ് വാദിച്ചു. നിരന്തര പോരാട്ടത്തിനൊടുവില്‍ ബിന്ദുവിന് അനുകൂലമായി ക്രൈംബ്രാഞ്ച് റിപ്പോർട്ടു വന്നു. ഓമനയുടെ മറവിയാണ് പ്രശ്നമായതെന്നും മോഷണം നടന്നിട്ടില്ലെന്നുമാണ് ക്രൈംബ്രാഞ്ച് റിപ്പോർട്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം വിഷയത്തില്‍ പ്രതികരണവുമായി ബിന്ദു രംഗത്തുവന്നു.’ ഇപ്പോള്‍ സന്തോഷമുണ്ട്. പൊലീസാണ് ഇതെല്ലാം ചെയ്യിപ്പിച്ചത്. മാല കിട്ടിയെന്നു ഓമന പറഞ്ഞിട്ടും പൊലീസ് കുറ്റം എന്റെ തലയില്‍ കെട്ടിവച്ചു. മാല കിട്ടിയെന്ന് ഓമന പറഞ്ഞില്ലായിരുന്നെങ്കില്‍ ഞാൻ പ്രതിയാകുമായിരുന്നു. പൊലീസിനൊപ്പമാണ് ഓമന ഡാനിയലും മകളും നിന്നത്.

പൊലീസിനെ രക്ഷിക്കാനാണ് അവർ ശ്രമിച്ചത്. പൊലീസിനും ഓമനയ്ക്കും കുറ്റമില്ലാതായി. എല്ലാ കുറ്റവും എനിക്കായി. മാല എങ്ങനെ ചവറുകൂനയില്‍ വന്നു എന്നറിയാനും നിരപരാധിത്വം തെളിയിക്കാനുമാണ് കേസുമായി പോയത്.അവർക്ക് പണം ഉണ്ട്. സ്വാധീനം ഉണ്ട്. അതുകൊണ്ടായിരിക്കാം പൊലീസ് കൂടെനിന്നത്’.