
പിറവം : മൊസാംബിക്കിലുണ്ടായ ബോട്ടപകടത്തില്‍ മരിച്ച മലയാളി യുവാവിന്റെ മൃതദേഹം നാട്ടില്‍ എത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചു.
പിറവം സ്വദേശിയായ ഇന്ദ്രജിത്തിന്റെ മൃതദേഹമാണ് ഞായറാഴ്ച്ച രാവിലെയോടെ എത്തിക്കാന്‍ കഴിയുമെന്ന് കുടുംബം അറിയിച്ചത്. ഇന്നലെയാണ് മൃതദേഹം തിരിച്ചറിഞ്ഞത്.
രണ്ടാഴ്ച മുന്‍പാണ് ആഫ്രിക്കന്‍ രാജ്യമായ മൊസാംബിക്കില്‍ ബോട്ടപകടം ഉണ്ടാകുന്നത്. അന്നുമുതല്‍ നീണ്ട തിരച്ചിലിന് ഒടുവിലാണ് ഇന്നലെ പിറവം സ്വദേശിയായ ശ്രീജിത്തിന്റെ മൃതദേഹം കണ്ടെത്തിയത്. കുടുംബാംഗമാണ് മൃതദേഹം തിരിച്ചറിഞ്ഞത്. തുടര്‍ന്ന് കമ്പനി അധികൃതര്‍ കുടുംബത്തെ വിവരം അറിയിക്കുകയായിരുന്നു. ഞായറാഴ്ച്ചയോട് കൂടി മൃതദേഹം നാട്ടില്‍ എത്തിക്കാന്‍ കഴിയും എന്നുള്ള പ്രതീക്ഷയിലാണ് കുടുംബം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അപകടത്തിനു നാല് ദിവസങ്ങള്‍ക്ക് മുന്‍പാണ് ഇന്ദ്രജിത്ത് മൊസാംബിക്കിലേക്ക് പോയത്. അപകടത്തില്‍ മരിച്ച രണ്ടാമത്തെ മലയാളിയാണ് ഇന്ദ്രജിത്. കൊല്ലം സ്വദേശി ശ്രീരാഗിന്റെ മൃതദേഹം കഴിഞ്ഞയാഴ്ച്ച നാട്ടിലെത്തിച്ചിരുന്നു.



