video
play-sharp-fill
വീണ്ടും ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു; മലപ്പുറത്ത് കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു

വീണ്ടും ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു; മലപ്പുറത്ത് കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു

സ്വന്തം ലേഖകൻ

മലപ്പുറം: ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ച് ഉണ്ടായ അപകടത്തില്‍ നിന്ന് കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു. ചിറവല്ലൂര്‍ അരിക്കാട് സ്വദേശികളായ കുടുബം സഞ്ചരിച്ച കാറിനാണ് അപ്രതീക്ഷിതമായി തീ പിടിച്ചത്.

ചങ്ങരംകുളം ചിറവല്ലൂര്‍ റോഡില്‍ അയിനിച്ചോട് സെന്ററില്‍ ചൊവ്വാഴ്ച്ച വൈകിട്ട് അഞ്ചോടെയാണ് അപകടം. കാര്‍ നിര്‍ത്തി കുടുംബം ഇറങ്ങി ഓടിയത് കൊണ്ട് വലിയ അപകടം ഒഴിവായി. തുടര്‍ന്ന് നാട്ടുകാര്‍ ചേര്‍ന്നാണ് തീ അണച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാറിന് തീപിടിക്കുന്നത് സംസ്ഥാനത്ത് നിത്യസംഭവമായി മാറിയിരിക്കുകയാണ്. തൃശൂര്‍, ഹരിപ്പാട്, വയനാട്, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ കാറിന് തീപിടിച്ചത് വാര്‍ത്തയായിരുന്നു.

കണ്ണൂരില്‍ ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ച് ഗര്‍ഭിണിയടക്കം രണ്ടുപേര്‍ മരിച്ചതായിരുന്നു ആളപായമുണ്ടായ അപകടം.