video
play-sharp-fill
പ്രേക്ഷകര്‍ ഏറെ കാത്തിരിക്കുന്ന ഷാരൂഖ് ഖാന്‍ ചിത്രമാണ് ജവാന്‍..! അറ്റ്‌ലി-ഷാരൂഖ് ഖാന്‍ ചിത്രം ‘ജാവാനേ’ക്കുറിച്ചുള്ള പരാതികള്‍ ആരാധകര്‍ക്ക് അവസാനിച്ചിട്ടില്ല..!

പ്രേക്ഷകര്‍ ഏറെ കാത്തിരിക്കുന്ന ഷാരൂഖ് ഖാന്‍ ചിത്രമാണ് ജവാന്‍..! അറ്റ്‌ലി-ഷാരൂഖ് ഖാന്‍ ചിത്രം ‘ജാവാനേ’ക്കുറിച്ചുള്ള പരാതികള്‍ ആരാധകര്‍ക്ക് അവസാനിച്ചിട്ടില്ല..!

സ്വന്തം ലേഖകൻ

പ്രേക്ഷകര്‍ ഏറെ കാത്തിരിക്കുന്ന ഷാരൂഖ് ഖാന്‍ ചിത്രമാണ് ജവാന്‍. അറ്റ്‌ലി-ഷാരൂഖ് ഖാന്‍ ചിത്രം ‘ജാവാനേ’ക്കുറിച്ചുള്ള പരാതികള്‍ ആരാധകര്‍ക്ക് അവസാനിച്ചിട്ടില്ല.

സിനിമയുടെ അപ്‌ഡേറ്റിനായി കാത്തിരുന്ന പ്രേക്ഷകരെ അല്പം നിരാശപ്പെടുത്തി റിലീസ് മാറ്റിയതറിയിച്ചുള്ള പോസ്റ്റര്‍ ആണ് അണിയറക്കാര്‍ പുറത്തുവിട്ടത്. എന്നാല്‍ പോസ്റ്ററില്‍ ഷാരൂഖ് ഖാന്റെ മുഖം കാണാനില്ലെന്ന പരാതിയുമായി താരത്തിന്റെ ആരാധകരെത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒരു മോണോക്രോം ചിത്രം പങ്കുവെച്ചുകൊണ്ട് ‘ഇതാ എന്റെ മുഖം’ എന്ന് ആരാധകര്‍ക്കായി ഷാരൂഖ് കുറിച്ചു. അലസമായ തലമുടിയില്‍ ഒരു ചുമരിനടുത്ത് നില്‍ക്കുന്ന ചിത്രം ജാവനിലെ ലുക്കിലുള്ളതാണ്. സെപ്റ്റംബര്‍ 7നാണ് ജവാന്‍ തിയേറ്ററുകളില്‍ എത്തുന്നത്.

അറ്റ്‌ലിഷാരൂഖ് കൂട്ടുകെട്ടിലെ ആദ്യ ചിത്രമാണ് ‘ജവാന്‍’. ജൂണ്‍ 2ന് തിയേറ്ററുകളില്‍ എത്തുമെന്ന് മുന്‍കൂട്ടി പ്രഖ്യാപിച്ചിരുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് നീണ്ടുപോയതോടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പൂര്‍ത്തിയാക്കാന്‍ കുടുതല്‍ സമയം ആവശ്യമായി വരികയായിരുന്നു. ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളില്‍ ചിത്രത്തിന് റിലീസ് ഉണ്ട്.

നയന്‍താര ആദ്യമായി ബോളിവുഡില്‍ അഭിനയിക്കുന്നു എന്നതും പ്രത്യേകതയാണ്. വിജയ് സേതുപതി, പ്രിയാമണി, സന്യ മല്‍ഹോത്ര, യോഗി ബാബു, സുനില്‍ ഗ്രോവര്‍, റിധി ദോഗ്ര എന്നിവരും ജവാനില്‍ പ്രധാന താരങ്ങളാണ്. ദീപിക പദുക്കോണും സഞ്ജയ് ദത്തും കാമിയോ വേഷത്തില്‍ എത്തുന്നുണ്ട്.