കോട്ടയം കുഞ്ഞച്ചനും പ്രായിക്കര പാപ്പനും മാർക് ആൻ്റണിയുമടക്കം നിരവധി സൂപ്പർ ഹിറ്റുകൾ സമ്മാനിച്ച ‘ടി.എസ്.സുരേഷ് ബാബു തിരിച്ചുവരവിനൊരുങ്ങുന്നു ; രണ്ട് ത്രില്ലർ സിനിമകളുമായാണ് സംവിധായകൻ്റെ മടങ്ങിവരവ് ; ചിത്രങ്ങളുടെ ടൈറ്റിൽ ലോഞ്ച് നിർവ്വഹിച്ച് മെഗാസ്റ്റാർ മമ്മൂട്ടി
മലയാളത്തിന് ഒരുപിടി സൂപ്പർ ഹിറ്റുകൾ സമ്മാനിച്ച സംവിധായകൻ ടി.എസ്. സുരേഷ് ബാബു വീണ്ടും തിരിച്ചുവരുന്നു . രണ്ട് ത്രില്ലർ സിനിമകളുമായാണ് സംവിധായകൻ്റെ മടങ്ങിവരവ്.
ഡി എൻ എ, ഐ പി എസ് എന്നീ ചിത്രങ്ങളാണ് ടി എസ് സുരേഷ് ബാബു ഒരുക്കുന്നത്. ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ വി അബ്ദുൾ നാസർ നിർമ്മിക്കുന്ന ചിത്രങ്ങളുടെ ടൈറ്റിൽ ലോഞ്ച് നിർവ്വഹിച്ചത് മെഗാസ്റ്റാർ മമ്മൂട്ടിയാണ്.
ഫൊറൻസിക് ബയോളജിക്കൽ ത്രില്ലറിലൊരുക്കുന്ന “ഡി എൻ എ ” യുടെ ചിത്രീകരണം ജനുവരി 26 – ന് ആരംഭിക്കും. “IF REVENGE IS AN ART YOUR KILLER IS AN ARTIST ” എന്ന ടാഗ് ലൈനോടെ അവതരിപ്പിക്കുന്ന ചിത്രത്തിൽ അസ്കർ സൗദാൻ നായകനാകുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അജു വർഗീസ്, ജോണി ആന്റണി, ഇന്ദ്രൻസ് , രവീന്ദ്രൻ , സെന്തിൽരാജ്, പത്മരാജ് രതീഷ് , ഇടവേള ബാബു, സുധീർ (ഡ്രാക്കുള ), അമീർ നിയാസ്, പൊൻവർണ്ണൻ , നമിതാ പ്രമോദ്, ഹണി റോസ് , ഗൗരിനന്ദ, ലക്ഷ്മി മേനോൻ , അംബിക എന്നിവർക്കൊപ്പം ബാബു ആന്റണിയും ഒരു സുപ്രധാന വേഷത്തിൽ എത്തുന്നു. ബാനർ – ബെൻസി പ്രൊഡക്ഷൻസ്, നിർമ്മാണം – കെ വി അബ്ദുൾ നാസർ, സംവിധാനം – ടി എസ് സുരേഷ് ബാബു, രചന – ഏ കെ സന്തോഷ്, എഡിറ്റിംഗ് – ഡോൺ മാക്സ് , ചമയം – പട്ടണം റഷീദ്, പ്രൊഡക്ഷൻ കൺട്രോളർ – അനീഷ് പെരുമ്പിലാവ്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ – അനിൽ മേടയിൽ, കല-ശ്യാം കാർത്തികേയൻ, കോസ്റ്റ്യും – നാഗരാജൻ, ആക്ഷൻ -സ്‌റ്റണ്ട് സെൽവ, പഴനിരാജ്, ഫിനിക്സ് പ്രഭു, പബ്ളിസിറ്റി ഡിസൈൻസ് – അനന്തു എസ് കുമാർ , പി ആർ ഓ – വാഴൂർ ജോസ് ,അജയ് തുണ്ടത്തിൽ . എറണാകുളവും ചെന്നൈയുമാണ് ലൊക്കേഷൻസ്.
ഒരു കാലത്ത് മമ്മൂട്ടി, സുരേഷ് ഗോപി, ജയറാം, ബാബു ആൻ്റണി അടക്കം ഒരുപിടി താരമൂല്യമുള്ള നായകന്മാരെ ഒരുക്കി മികച്ച സിനിമകൾ സമ്മാനിച്ച് ടി.എസ്. സുരേഷ് ബാബു കുറച്ചുനാളായി സംവിധാന മേഖലയിൽ നിന്നും വിട്ടു നിൽക്കുകയായിരുന്നു.