
ബോക്സ് ഓഫീസിൽ വിജയഭേരി മുഴക്കി ഷാരൂഖ് ഖാൻ ചിത്രം ‘പഠാൻ’; ഇന്ത്യയിൽ മാത്രം 400 കോടി കടന്നു ; ലോകമെമ്പാടുമായി 667 കോടി
ബോക്സ് ഓഫീസിൽ വിജയ ഭേരി മുഴക്കി ഷാരൂഖ് ഖാൻ നായകനായി എത്തിയ പഠാൻ. റിലീസ് ചെയ്ത എട്ട് ദിവസം പിന്നിടുമ്പോൾ ലോകമെമ്പാടുമായി 600 കോടിയും ഇന്ത്യയിൽ മാത്രം 400 കോടിയും ചിത്രം കടന്നിരിക്കുകയാണ്.
എട്ട് ദിവസത്തിൽ 417 കോടിയാണ് പഠാൻ ഇന്ത്യയില്‍ നിന്നും നേടിയിരിക്കുന്നത്. ഓവർസീസിൽ 250 കോടിയും. ഇതോടെ ലോകമെമ്പാടുമായി 667 കോടിയാണ് ഷാരൂഖ് ഖാൻ ചിത്രം നേടിയത്.
പഠാന്റെ നിർമ്മാതാക്കളായ യാഷ് രാജ് ഫിലിംസ് ആണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഏതാനും വർഷങ്ങൾക്ക് ശേഷമുള്ള ഹിന്ദി സിനിമയിലെ മികച്ച കളക്ഷൻ ആണിതെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തലുകൾ.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജനുവരി 25നാണ് പഠാൻ റിലീസ് ചെയ്തത്. സിദ്ധാർത്ഥ് ആനന്ദാണ് സംവിധാനം ചെയ്തത്. ദീപിക ധരിച്ച ബിക്കിനിയുടെ നിറത്തിന്റെ പേരിൽ വിവാദങ്ങൾക്കൊടുവിലാണ് ചിത്രം റിലീസ് ചെയ്തത്.
Third Eye News Live
0
Tags :