അനുമതിയില്ലാതെ പമ്പയിൽ സിനിമ ചിത്രീകരണം; സംവിധായകൻ അനുരാജ് മനോഹറിന്റെ മൊഴിയെടുത്ത് വനംവകുപ്പ്

Spread the love

പത്തനംതിട്ട: പമ്പയിൽ അനുമതി ഇല്ലാതെ സിനിമ ചിത്രീകരിച്ചതുമായി ബന്ധപ്പെട്ട് വനംവകുപ്പ് സംവിധായകൻ അനുരാജ് മനോഹറിന്റെ മൊഴിയെടുത്തു.

video
play-sharp-fill

പമ്പ ഹിൽ ടോപ്പിലെ ഷൂട്ടിങ് സ്ഥലത്തും പരിശോധന നടത്തി. അബദ്ധം പറ്റിയതെന്ന് സംവിധായകൻ അനുരാജ് മനോഹർ പറഞ്ഞു.
പിഴ അടയ്ക്കാൻ തയ്യാറാണെന്നും വനംവകുപ്പിനെ അറിയിച്ചു. അതേസമയം, കൂടുതൽ സാങ്കേതിക വിദഗ്ധരുടെ മൊഴി എടുക്കാനാണ് വനംവകുപ്പിൻ്റെ തീരുമാനം.

പ്ലാപ്പള്ളി ഫോറസ്റ്റ് സ്റ്റേഷനിൽ എത്തിയാണ് അനുരാജ് മനോഹർ മൊഴി നൽകിയത്. ക്യാമറ അനുബന്ധ ഉപകരണങ്ങൾ ഷൂട്ട് ചെയ്ത ദൃശ്യങ്ങൾ എന്നിവ ഹാജരാക്കാനും വനംവകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group