
എറണാകുളം: സാമ്പത്തിക തട്ടിപ്പ് പരാതിയില്‍ അഭിലാഷം സിനിമ സംവിധായകൻ ഷംസുദ്ദീൻ അറസ്റ്റില്‍. സിനിമയുടെ നിർമ്മാതാക്കള്‍ നല്കിയ പരാതിയിലാണ് അറസ്റ്റ്.
നിർമ്മാതാക്കളായ ശങ്കർദാസ്, ആൻ സരിക ആൻറണി എന്നിവർ നല്കിയ പരാതിയിലാണ് തൃപ്പൂണിത്തുറ ഹില്‍ പാലസ് പൊലീസ് ഷംസുദ്ദീനെ അറസ്റ്റ് ചെയ്തത്.
സിനിമയുടെ കരാറില്‍ ഉണ്ടായിരുന്ന ബഡ്ജറ്റിനേക്കാള്‍ കൂടുതല്‍ പണം അനാവശ്യമായി ചെലവാക്കി എന്നും സിനിമയുടെ ഹാർഡ് ഡിസ്കുകള്‍ അനുവാദമില്ലാതെ കൈവശപ്പെടുത്തി എന്നുമാണ് പരാതി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഷംസുദ്ദീൻ, സിനിമയുടെ സഹ സംവിധായകൻ, എഡിറ്റർ, ക്യാമറാമാൻ, കളറിസ്റ്റ് എന്നിവർക്കെതിരെയാണ് കേസ്. ബാക്കിയുള്ള പ്രതികള്‍ ഒളിവിലാണ്.
എന്നാല്‍ പരാതി പകപോക്കല്‍ ആണ് എന്നാണ് സംവിധായകൻറെ വാദം. സിനിമയുടെ ഷൂട്ടിംഗ് ഘട്ടത്തില്‍ തന്നെ തർക്കങ്ങള്‍ ഉണ്ടായിരുന്നെന്നും നിർമ്മാതാക്കള്‍ക്കെതിരെ മുൻപ് ഫെഫ്കയില്‍ പരാതി നല്‍കിയിരുന്നുവെന്നും പ്രതികള്‍ പറയുന്നു.
തുടർന്ന് നല്കിയ കള്ളക്കേസ് ആണ് എന്നാണ് വാദം. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടരുകയാണ്. മറ്റു പ്രതികളെ കൂടി അറസ്റ്റ് ചെയ്തേക്കും.



