video
play-sharp-fill
ഹൈദരാബാദില്‍ ഡ്യൂപ്ലക്‌സ് അപ്പാര്‍ട്ട്‌മെന്റ് സ്വന്തമാക്കി സാമന്ത; ജയഭേരി ഓറഞ്ച് കൗണ്ടിലെ ആഡംബര അപ്പാര്‍ട്ട്‌മെന്റിനായി മുടക്കിയത് 7.8 കോടി എന്ന് റിപ്പോര്‍ട്ട്.രണ്ടു നിലകളും ചേര്‍ത്ത് 7944 ചതുരശ്രഅടിയാണ് അപ്പാര്‍ട്ട്‌മെന്റിന്റെ വിസ്തീര്‍ണ്ണം.

ഹൈദരാബാദില്‍ ഡ്യൂപ്ലക്‌സ് അപ്പാര്‍ട്ട്‌മെന്റ് സ്വന്തമാക്കി സാമന്ത; ജയഭേരി ഓറഞ്ച് കൗണ്ടിലെ ആഡംബര അപ്പാര്‍ട്ട്‌മെന്റിനായി മുടക്കിയത് 7.8 കോടി എന്ന് റിപ്പോര്‍ട്ട്.രണ്ടു നിലകളും ചേര്‍ത്ത് 7944 ചതുരശ്രഅടിയാണ് അപ്പാര്‍ട്ട്‌മെന്റിന്റെ വിസ്തീര്‍ണ്ണം.

സ്വന്തം ലേഖകൻ

ഹൈദരാബാദ്: തെന്നിന്ത്യന്‍ താരം സമാന്ത ഹൈദരാബാദില്‍ വിശാലമായ ഡ്യൂപ്ലക്‌സ് അപ്പാര്‍ട്ട്‌മെന്റ് സ്വന്തമാക്കിയതായി റിപ്പോര്‍ട്ട്. രണ്ടു നിലകളും ചേര്‍ത്ത് 7944 ചതുരശ്രഅടിയാണ് അപ്പാര്‍ട്ട്‌മെന്റിന്റെ വിസ്തീര്‍ണ്ണം. രണ്ടു നിലകളിലായി വ്യാപിച്ചു കിടക്കുന്ന അപ്പാര്‍ട്ട്‌മെന്റ് സ്വന്തമാക്കാനായി താരം 7.8 കോടി രൂപ മുടക്കി എന്നാണ് റിപ്പോര്‍ട്ടുകള്‍.

അപ്പാര്‍ട്ട്‌മെന്റിന്റെ ഇന്റീരിയര്‍ മോടി പിടിപ്പിക്കുന്ന ജോലികള്‍ ഏതാണ്ട് പൂര്‍ത്തിയായിട്ടുണ്ട്. താരത്തിന്റെ ഇഷ്ടപ്രകാരം പ്രകൃതിയോട് ഇണങ്ങുന്ന രീതിയില്‍ അതേസമയം ആധുനികതയ്ക്ക് ഒട്ടും കുറവ് വരാത്ത തരത്തിലാണ് അകത്തളം ഒരുക്കിയിരിക്കുന്നത്. എല്ലാവിധ ആഡംബര സൗകര്യങ്ങളും ഉള്‍ക്കൊള്ളുന്ന അപ്പാര്‍ട്ട്‌മെന്റാണ് ഇത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഹൈദരാബാദിലെ പോഷ് ഏരിയകളില്‍ ഒന്നാണ് ജയഭേരി ഓറഞ്ച് കൗണ്ടി. മൂന്ന് കിടപ്പുമുറികളാണ് അപ്പാര്‍ട്ട്‌മെന്റില്‍ ഉള്ളതെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. താരത്തിനു മാത്രമായി കെട്ടിടത്തില്‍ ആറ് പാര്‍ക്കിങ് സ്ലോട്ടുകള്‍ മാറ്റിവച്ചിട്ടുണ്ട്.

അതേസമയം ഏതാനും മാസങ്ങള്‍ക്കു മുന്‍പ് മുംബൈയില്‍ 15 കോടി മുടക്കി കൊട്ടാരസമാനമായ മറ്റൊരു വസതി സമാന്ത സ്വന്തമാക്കിയതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇതിനെല്ലാം പുറമേ ഹൈദരാബാദിലെ ജൂബിലി ഹില്‍സിലും താരത്തിന് ആഡംബര വസതിയുണ്ട്.

മുന്‍ ഭര്‍ത്താവ് നാഗചൈതന്യമായി ചേര്‍ന്നാണ് ജൂബിലി ഹില്‍സിലെ ആഡംബര ബംഗ്ലാവ് സമാന്ത സ്വന്തമാക്കിയിരുന്നത്. വിവാഹബന്ധം പിരിഞ്ഞതിന് ശേഷവും താരം ഇതേവീട്ടില്‍ തന്നെ തുടരുകയായിരുന്നു. സിമ്മിങ് പൂള്‍, വിശാലമായ ടെറസ് ഗാര്‍ഡന്‍ തുടങ്ങി പ്രൗഢിക്ക് ഒട്ടും കുറവ് വരുത്താതെയാണ് ഈ വീട് അണിയിച്ചൊരുക്കിയിരിക്കുന്നത്.
നിലവില്‍ പ്രതിഫലത്തിന്റെ കാര്യത്തില്‍ ഇന്ത്യന്‍ നായികമാരില്‍ തന്നെ മുന്‍നിരയിലാണ് സമാന്തയുടെ സ്ഥാനം. റിയല്‍ എസ്റ്റേറ്റ് നിക്ഷേപങ്ങളും ആഡംബര കാറുകളുമടക്കം സമാന്തയ്ക്ക് നൂറുകോടിയുടെ ആസ്തിയുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

Tags :