video
play-sharp-fill

കുടുംബവഴക്ക് :അമ്മ കിണറ്റിൽ ചാടി , അച്ഛൻ വിഷം കഴിച്ചു ;എല്ലാറ്റിനും മൂകസാക്ഷിയായി മകൾ

കുടുംബവഴക്ക് :അമ്മ കിണറ്റിൽ ചാടി , അച്ഛൻ വിഷം കഴിച്ചു ;എല്ലാറ്റിനും മൂകസാക്ഷിയായി മകൾ

Spread the love

സ്വന്തം ലേഖിക

നെടുമങ്ങാട്: മാതാവ് കിണറ്റിൽ ചാടുകയും പിതാവ് വിഷം കഴിക്കുന്നതിനും സാക്ഷിയായി മകൾ. കുടുംബവഴക്കിനിടെയാണ് അമ്മ കിണറ്റിൽ ചാടിയതെന്നും ഇതു കണ്ട പിതാവ് വിഷം കഴിക്കുകയായിരുന്നുവെന്നും മകൾ അഗ്നിശമന സേന അധികൃതരോട് പറഞ്ഞു. ഇരുവർക്കും രക്ഷയായി അഗ്നിശമനസേന എത്തുകയായിരുന്നു. പനയമുട്ടത്താണ് സംഭവം.വഴക്ക് മൂർച്ഛിച്ചതിനിടെ ഭാര്യ വീട്ടുവളപ്പിലെ കിണറ്റിൽ ചാടിയ ഉടനെ ഭർത്താവ് വീട്ടിലുണ്ടായിരുന്ന കീടനാശിനി കഴിക്കുകയായിരുന്നു. 70 അടി താഴ്ചയുള്ള കിണറ്റിൽ ചാടിയ ഭാര്യയെ കരയ്ക്കെടുത്ത് ജില്ലാ ആശുപത്രിയിലേക്കും തുടർന്ന് മെഡിക്കൽ കോളജിലേക്കും മാറ്റി. വീട്ടുമുറ്റത്ത് അബോധാവസ്ഥയിലായ ഭർത്താവിനെ അഗ്നിശമന സേനയുടെ ആംബുലൻസിൽ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. നെടുമങ്ങാട് ഫയർഫോഴ്സ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർമാരായ രവീന്ദ്രൻനായർ, അജികുമാർ, ഫയർമാൻ സി.എസ്.കുമാരലാൽ എന്നിവരുടെ നേത്യത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം നടന്നത്.