video
play-sharp-fill

ബഹുമാനപ്പെട്ട കള്ളൻ സർ ബൈക്ക്  തിരികെ തരൂ..,എന്റെ മകൻ കരയുകയാണ്, മറ്റൊരു ബൈക്ക് വാങ്ങാൻ എന്റെ കയ്യിൽ പണമില്ല, കേണപേക്ഷിച്ച് ഉടമ

ബഹുമാനപ്പെട്ട കള്ളൻ സർ ബൈക്ക് തിരികെ തരൂ..,എന്റെ മകൻ കരയുകയാണ്, മറ്റൊരു ബൈക്ക് വാങ്ങാൻ എന്റെ കയ്യിൽ പണമില്ല, കേണപേക്ഷിച്ച് ഉടമ

Spread the love

ഇൻഡോർ: മോഷണം പോയ ബൈക്ക് തിരികെ നൽകണമെന്ന അപേക്ഷയുമായി ബൈക്ക് ഉടമ. ഇൻഡോറിൽ നിന്നുള്ള സതീഷ് സാൽവെ എന്ന വ്യക്തിയുടെ ബൈക്ക് ജൂൺ നാലിനാണ് മോഷ്ടാക്കൾ കൊണ്ടുപോയത്.

പാർക്കിംഗിൽ നിന്നാണ് വണ്ടി കള്ളന്മാർ കൊണ്ടുപോയത്. മോഷ്ടിച്ചവരുടെ ദൃശ്യങ്ങൾ സിസിടിവി ക്യാമറയിൽ പതിഞ്ഞെങ്കിലും പോലീസിന് ഇതുവരെ കള്ളന്മാരെ പിടികൂടാനായിട്ടില്ല.

പോസ്റ്റിന്റെ പൂർണരൂപം:-

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

“ബഹുമാനപ്പെട്ട കള്ളൻ സർ, ദയവായി എൻ്റെ ബൈക്ക് തിരികെ തരൂ. നിങ്ങൾ അത് മോഷ്ടിക്കുന്നത് സിസിടിവി ക്യാമറയിൽ കണ്ടിരുന്നു. ഞാൻ ഒരു ചെറിയ ജോലിക്കാരനാണ്, എൻ്റെ ചെറിയ വരുമാനം കൊണ്ട് ഞാൻ വാങ്ങിയതാണ് ആ ബൈക്ക്. ബൈക്കിൽ യാത്ര ചെയ്യാൻ സാധിക്കാത്തതിനാൽ ഇപ്പോൾ എന്റെ മകൻ കരയുകയാണ്.

ഭക്ഷണമോ വെള്ളമോ കുടിക്കാൻ പോലും അവൻ തയ്യാറാകുന്നില്ല. കാരണം ഞങ്ങൾ എന്നും ആ ബൈക്കിൽ യാത്ര ചെയ്യുമായിരുന്നു. എന്റെ കുടുംബത്തിന്റെ ഏക ആശ്രയം ഞാനാണ്.

ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലിചെയ്യുന്ന എനിക്ക് ലഭിക്കുന്ന തുച്ഛമായ വരുമാനം മാസം വെറും 8000 രൂപ മാത്രമാണ്. മറ്റൊരു ബൈക്ക് വാങ്ങാൻ എന്റെ കയ്യിൽ പണമില്ല. എന്റെ പ്രശ്നങ്ങൾ മനസ്സിലാക്കി താങ്കൾ ദയവായി എന്റെ ബൈക്ക് തിരികെ നൽകണം.”

MP09QK178 ആണ് ബൈക്കിൻ്റെ നമ്പർ പ്ലേറ്റ്. നിലവിൽ ഈ കേസിൽ ഒരു പുരോഗതിയും ഉണ്ടായിട്ടില്ല. എങ്കിലും പോലീസ് മോഷ്ടാവിനെ പിടികൂടി ബൈക്ക് തിരിച്ചുപിടിച്ച് ഏൽപ്പിക്കുമെന്നാണ് തന്റെ വിശ്വാസമെന്നും സതീഷ് പറഞ്ഞു. അതല്ല തന്റെ കത്താണ് കള്ളൻ കാണുന്നതെങ്കിൽ ദയവായി തന്റെ അവസ്ഥ മനസ്സിലാക്കി ബൈക്ക് തിരികെ ഏൽപ്പിക്കണമെന്നും സതീഷ് പറഞ്ഞു.