
പാലക്കാട്: മോട്ടോർ വാഹന വകുപ്പിലെ എ എം വി ഐയും നടനുമായ ഉദ്യോഗസ്ഥന് സസ്പെൻഷൻ. ഒറ്റപ്പാലം ജോയിൻ ആർ ടി ഒ ഓഫീസിലെ അസിസ്റ്റൻ്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടറായ കാസർഗോട് സ്വദേശി എം മണികണ്ഠനെയാണ് സസ്‌പെൻഡ് ചെയ്‌തത്.
അനധികൃത സ്വത്ത് സമ്പാദന കേസിൽ വിജിലൻസ് കേസെടുത്ത സാഹചര്യത്തിലാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. കഴിഞ്ഞ മാസം മണികണ്ഠൻ്റെ ഒറ്റപ്പാലത്തെ വാടക വീട്ടിലും കാസർഗോടുള്ള വീട്ടിലും എറണാകുളം വിജിലൻസ് സ്പെഷ്യൽ സെൽ പരിശോധന നടത്തിയിരുന്നു.
തുടർന്ന് ഉദ്യോഗസ്ഥന്റെ വീട്ടിൽ നിന്ന് 1,90,000 രൂപയും പിടികൂടി. ഇതിന് പിന്നാലെയാണ് ഗതാഗത വകുപ്പ് നടപടി സ്വീകരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


