
ഒരു ലോറിക്ക് മാസപ്പടി അയ്യായിരം രൂപ വീതം; പറഞ്ഞ തുക തന്ന് ധാരണയിലെത്തിയാല്‍ സ്ക്വാഡിന്റ പരിശോധനയില്‍ നിന്ന് ഒഴിവാക്കിതരാമെന്ന് വാഗ്ദാനം; കൈക്കൂലി ചോദിക്കുന്ന ശബ്ദരേഖ ഉൾപ്പെടെ പരാതി നൽകിയിട്ടും മോട്ടോർ വാഹന ഇൻസ്പെക്ടർ ക്കെതിരെ നടപടി എടുക്കാതെ ഉന്നതർ
സ്വന്തം ലേഖകൻ
കോഴിക്കോട്: ടിപ്പര്‍ ലോറി ഉടമകളോട് മോട്ടോര്‍വാഹനവകുപ്പ് ഇന്‍സ്പെക്ടര്‍ കൈക്കൂലി ചോദിക്കുന്ന ശബ്ദരേഖ പുറത്ത് വന്നിട്ടും നടപടിയെടുക്കാതെ ഉന്നത ഉദ്യോഗസ്ഥർ.
ഒരു ലോറിക്ക് അയ്യായിരം രൂപ വീതം മാസപ്പടി നല്‍കിയാല്‍ ഡെപ്യൂട്ടി ട്രാന്‍സ് പോര്‍ട്ട് കമ്മീഷണറുടെ സ്ക്വാഡിന്റ പരിശോധനയില്‍ നിന്ന് വരെ ഒഴിവാക്കാമെന്നാണ് ലോറികാര്‍ക്ക് മോട്ടോർ വാഹന വകുപ്പ് ഇൻസ്പെക്ടർ നല്‍കുന്ന ഉറപ്പ്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

താമരശേരി സ്വദേശിയായ ടിപ്പര്‍ ലോറി ഉടമ, ചേവായൂരിലെ എന്‍ഫോഴ്സ്മെന്റ് വിഭാഗത്തിലെ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറുമായി നേരിട്ട് നടത്തിയ സംഭാഷണത്തിന്റ ശബ്ദരേഖയാണ് ഇപ്പോള്‍ പുറത്തുവന്നത്. പറഞ്ഞതുക തന്ന് ധാരണയിലെത്തിയാല്‍, ഉത്തരമേഖല ഡെപ്യൂട്ടി ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറുടെ സ്ക്വാഡിന്റ പരിശോധനയില്‍ നിന്ന് വരെ ഒഴിവാക്കിതരാമെന്നും എം.വി.ഐ ഉറപ്പ് ലോറിക്കാര്‍ക്ക് നല്‍കുന്നു.
Third Eye News Live
0