play-sharp-fill
നടുറോഡിലെ കൊച്ചുവര്‍ത്തമാനങ്ങള്‍!;മറ്റുള്ളവര്‍ വേണമെങ്കില്‍ വഴിമാറി പോയിക്കൊള്ളട്ടെ എന്ന ചിന്താഗതി ഒരുപക്ഷേ ഒന്നോ അതിലധികമോ ജീവനുകളുടെ നഷ്ടത്തില്‍ കലാശിക്കാം ; അപകട മുന്നറിയിപ്പുമായി മോട്ടോര്‍ വാഹനവകുപ്പ്

നടുറോഡിലെ കൊച്ചുവര്‍ത്തമാനങ്ങള്‍!;മറ്റുള്ളവര്‍ വേണമെങ്കില്‍ വഴിമാറി പോയിക്കൊള്ളട്ടെ എന്ന ചിന്താഗതി ഒരുപക്ഷേ ഒന്നോ അതിലധികമോ ജീവനുകളുടെ നഷ്ടത്തില്‍ കലാശിക്കാം ; അപകട മുന്നറിയിപ്പുമായി മോട്ടോര്‍ വാഹനവകുപ്പ്

സ്വന്തം ലേഖകൻ

കൊച്ചി: സൗഹൃദ സംഭാഷണങ്ങള്‍ക്കുള്ള ഇടം പൊതുവഴിയുടെ നടുവില്‍ തന്നെ ആകണമെന്നുണ്ടോ? പൊതുവഴി എന്നത് പൊതുസ്വത്ത് ആണെന്നതും അവിടെ സ്വകാര്യതയ്ക്ക് താരതമ്യേന മുന്‍തൂക്കം കുറവാണെന്നതും തിരിച്ചറിയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. മറ്റുള്ളവര്‍ വേണമെങ്കില്‍ വഴിമാറി പോയിക്കൊള്ളട്ടെ എന്ന ചിന്താഗതി ഒരുപക്ഷേ ഒന്നോ അതിലധികമോ ജീവനുകളുടെ നഷ്ടത്തില്‍ കലാശിക്കാവുന്ന വലിയ ഒരു ദുരന്തമായി മാറാന്‍ സാധ്യതയുണ്ട്. അതിനാല്‍ ഇത്തരം പെരുമാറ്റം ഒഴിവാക്കണമെന്ന് മോട്ടോര്‍ വാഹനവകുപ്പ് മുന്നറിയിപ്പ് നല്‍കി.


‘ഓടിവരുന്ന മറ്റൊരു വാഹനത്തിന്റെ ബ്രേക്കിന്റെ അവസ്ഥയെപ്പറ്റിയോ അത് ഓടിക്കുന്ന ഡ്രൈവറുടെ ശാരീരികവും മാനസികവുമായ അവസ്ഥയെപ്പറ്റിയോ യാതൊരു ധാരണയും ഇല്ലാത്ത ഇത്തരം പ്രവര്‍ത്തികള്‍ ആത്മഹത്യാപരം എന്നല്ലാതെ മറ്റൊരു വാക്കുകൊണ്ട് വിശേഷിപ്പിക്കാന്‍ സാധിക്കില്ല’- മോട്ടോര്‍ വാഹനവകുപ്പ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുറിപ്പ്:

സൗഹൃദ സംഭാഷണങ്ങള്‍ക്കുള്ള ഇടം പൊതുവഴിയുടെ നടുവില്‍ തന്നെ ആകണമെന്നുണ്ടോ?

ചിത്രത്തില്‍ കാണുന്ന മൂന്നുപേരും അവരുടെ സൗഹൃദ സംഭാഷണത്തില്‍ ഗാഢമായി മുഴുകിയിരിക്കുന്നതായി കാണാം.

ഇരുചക്ര വാഹനം നിര്‍ത്തിയിരിക്കുന്നത് പൊതുവഴിയുടെ ഏകദേശം മധ്യത്തോട് ചേര്‍ന്നുമാണ് എന്നും കാണാം

അതായത് ഇടതുവശം ചേര്‍ന്ന് ഓടിവരുന്ന ഒരു വാഹനത്തിന് പോകേണ്ട പാതയ്ക്ക് തടസ്സമായി ആണ് ഇദ്ദേഹം തന്റെ ഇരുചക്രവാഹനം നിര്‍ത്തി പരിസരം മറന്നു സൗഹൃദ സംഭാഷണം നടത്തിക്കൊണ്ടിരിക്കുന്നത്

നിസ്സാരം എന്നും നിര്‍ദോഷം എന്നും തോന്നാവുന്ന ഇത്തരം കാഴ്ചകള്‍ നമ്മള്‍ ദൈനംദിനം ധാരാളമായി കാണാറുണ്ട്

സാമാന്യം തിരക്കുള്ളതും വീതി കുറഞ്ഞതും ചെറിയ വളവോടുകൂടിയതുമായ ഒരു നാല്‍ക്കവലയിലാണ് ഈ വാഹനം നില്‍ക്കുന്നത് എന്ന് ചിത്രത്തില്‍ നിന്നും നമുക്ക് തിരിച്ചറിയാന്‍ സാധിക്കും

ഇരുചക്രവാഹനം നിര്‍ത്തിയിരിക്കുന്ന പാതയില്‍ കൂടി കടന്നുവരേണ്ടതായ ഒരു ബസിനെ കാത്തു നില്‍ക്കുന്ന ഒരു വനിതയും ചിത്രത്തില്‍ ഉണ്ട്

ഒരു റോഡപകടത്തിന്റെ സാധ്യതയും അതിന്റെ ഗുരുതരാവസ്ഥയും ഈ ചിത്രത്തില്‍ നിന്നും എത്രമാത്രം നമുക്ക് മനസ്സിലാക്കാന്‍ സാധിക്കും?

താന്‍ മൂലം ഉണ്ടായേക്കാവുന്ന ഗതാഗതടസമോ അപകടസാധ്യതയോ ഇദ്ദേഹത്തിന്റെ ചിന്തയില്‍ കടന്നുവന്നിട്ടേയില്ല എന്നത് ശരീരഭാഷയില്‍ നിന്നും മനസ്സിലാക്കാം

പൊതുവഴി എന്നത് പൊതുസ്വത്ത് ആണെന്നതും അവിടെ സ്വകാര്യതയ്ക്ക് താരതമ്യേന മുന്‍തൂക്കം കുറവാണെന്നതും തിരിച്ചറിയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു

Stationary hazard എന്ന് സാങ്കേതികമായി വിശേഷിപ്പിക്കാവുന്ന ഒരു അവസ്ഥയിലാണ് ഈ മൂന്നുപേരും നില്‍ക്കുന്നത്

മറ്റുള്ളവര്‍ക്ക് വേണമെങ്കില്‍ വഴിമാറി പോയിക്കൊള്ളട്ടെ എന്ന ചിന്താഗതി ഒരുപക്ഷേ ഒന്നോ അതിലധികമോ ജീവനുകളുടെ നഷ്ടത്തില്‍ കലാശിക്കാവുന്ന വലിയ ഒരു ദുരന്തമായി മാറാന്‍ ഈ ചിത്രത്തില്‍ കാണുന്ന കാരണം തന്നെ ധാരാളം മതിയാകും

ഓടിവരുന്ന മറ്റൊരു വാഹനത്തിന്റെ ബ്രേക്കിന്റെ അവസ്ഥയെപ്പറ്റിയോ അത് ഓടിക്കുന്ന ഡ്രൈവറുടെ ശാരീരികവും മാനസികവുമായ അവസ്ഥയെപ്പറ്റിയോ യാതൊരു ധാരണയും ഇല്ലാത്ത ഇത്തരം പ്രവര്‍ത്തികള്‍ ആത്മഹത്യാപരം എന്നല്ലാതെ മറ്റൊരു വാക്കുകൊണ്ട് വിശേഷിപ്പിക്കാന്‍ സാധിക്കില്ല