
സ്വന്തം ലേഖിക
തിരുവനന്തപുരം :മോട്ടോര്‍ വാഹന വകുപ്പിലെ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി 2024 മാര്‍ച്ച് 31 വരെ ദീര്‍ഘിപ്പിച്ചു.നികുതി കുടിശ്ശിക വരുത്തിയിട്ടുള്ള വാഹന ഉടമകള്‍ക്ക് നികുതി ബോധ്യതയില്‍ നിന്നും ജപ്തി നടപടികളില്‍ നിന്നും ഒഴിവാകാനുള്ള അവസരം പ്രയോജനപ്പെടുത്താവുന്നതാണെന്ന് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു.
ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങള്‍ക്ക് കുടിശ്ശിക നികുതിയുടെ 30 ശതമാനവും നോണ്‍ ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങള്‍ക്ക് കുടിശ്ശിക നികുതിയുടെ 40 ശതമാനവും അടച്ചാല്‍ മതിയാകും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കാലാവധിക്ക് ശേഷവും നികുതി കുടിശ്ശിക തീര്‍പ്പാക്കാത്ത വാഹന ഉടമകള്‍ക്കെതിരെ റവന്യൂ റിക്കവറി ഉള്‍പ്പെടെയുള്ള നിയമ നടപടികള്‍ കൈകൊള്ളുമെന്നും എംവിഡി ഉദ്യോഗസ്ഥൻ പറഞ്ഞു.
കൂടുതല്‍ വിവരങ്ങള്‍ അടുത്തുള്ള RT/Sub RT ഓഫീസുകളില്‍ നിന്ന് ലഭ്യമാണ്.



