ഇ-ചലാന്‍ റദ്ദാക്കിയിട്ടില്ല; വ്യാജ വാര്‍ത്തകള്‍ക്കെതിരെ കുറിപ്പുമായി മാട്ടോര്‍ വാഹന വകുപ്പ്

Spread the love

 ​തിരുവനന്തപുരം: ഇ-ചലാന്‍ റദ്ദാക്കാന്‍ ആലോചിക്കുന്നതായുള്ള വാര്‍ത്തകള്‍ വ്യാജമെന്ന് മോട്ടോര്‍ വാഹന വകുപ്പിന്റെ കുറിപ്പ്. ചില സോഷ്യല്‍ മീഡിയ ചാനലുകളില്‍ ഇത്തരത്തില്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ടെന്നും വസ്തുതാ വിരുദ്ധമാണിതെന്നും എംവിഡി അറിയിച്ചു. മോട്ടോര്‍ വാഹന നിയമ ലംഘനങ്ങളുടെ പേരില്‍ ഈ വകുപ്പിലെ വാഹനങ്ങള്‍ക്കെതിരെ പോലും പുറപ്പെടുവിച്ച ചലാനുകള്‍ വകുപ്പ് ഗൗരവമായി കാണുന്നു. ഒരിക്കല്‍ പുറപ്പെടുവിച്ച ചലാനുകള്‍ റദ്ദാക്കാന്‍ ബഹുമാനപ്പെട്ട കോടതികള്‍ക്ക് മാത്രമേ നിയമപരമായ അധികാരം ഉള്ളൂ. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും നിയമലംഘനങ്ങള്‍ പ്രോത്സാഹിപ്പിക്കാനും മാത്രം ഉദ്ദേശിച്ചാണ് ഈ വ്യാജവാര്‍ത്ത സൃഷ്ടിച്ചിരിക്കുന്നതെന്നും എംവിഡി കുറിച്ചു.

മോട്ടോര്‍ വാഹന വകുപ്പിന്റെ വാഹനങ്ങള്‍ക്കെതിരെ പുറപ്പെടുവിച്ച ഇ-ചലാന്‍ റദ്ദാക്കാന്‍ ആലോചിക്കുന്നതായി ചില സോഷ്യല്‍ മീഡിയ ചാനലുകളില്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നതായി മനസ്സിലാക്കുന്നു. പൊതുജന താല്പര്യത്തിനും നിയമവ്യവസ്ഥയ്ക്കും വിരുദ്ധമായതും തികച്ചും അടിസ്ഥാനരഹിതവുമായ ഒരു കിംവദന്തിയാണിത്.

മോട്ടോര്‍ വാഹന വകുപ്പില്‍ അത്തരമൊരു നിര്‍ദ്ദേശമോ ചര്‍ച്ചയോഉണ്ടായിട്ടില്ല. മോട്ടോര്‍ വാഹന നിയമ ലംഘനങ്ങളുടെ പേരില്‍ ഈ വകുപ്പിലെ വാഹനങ്ങള്‍ക്കെതിരെ പോലും പുറപ്പെടുവിച്ച ചലാനുകള്‍ വകുപ്പ് ഗൗരവമായി കാണുന്നു. ഒരിക്കല്‍ പുറപ്പെടുവിച്ച ചലാനുകള്‍ റദ്ദാക്കാന്‍ ബഹുമാനപ്പെട്ട കോടതികള്‍ക്ക് മാത്രമേ നിയമപരമായ അധികാരം ഉള്ളൂ. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും നിയമലംഘനങ്ങള്‍ പ്രോത്സാഹിപ്പിക്കാനും മാത്രം ഉദ്ദേശിച്ചാണ് ഈ വ്യാജവാര്‍ത്ത സൃഷ്ടിച്ചിരിക്കുന്നത്.

മോട്ടോര്‍ വാഹന വകുപ്പിലെ ഡ്രൈവര്‍മാര്‍ ഉള്‍പ്പെടെ എല്ലാ റോഡ് ഉപയോക്താക്കളും നിയമങ്ങള്‍ക്ക് വിധേയരാണ്. റോഡ് നിയമങ്ങള്‍ പാലിക്കാതിരിക്കുന്നത് പൊതുജന സുരക്ഷയ്ക്ക് ഹാനികരമാണ്.ഇത്തരം വ്യാജവാര്‍ത്തകളില്‍ ഒരു തരി പോലും സത്യമില്ലെന്ന് ആവര്‍ത്തിക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group